പഴയ ലാലേട്ടനെ കാണണം എന്ന രീതി തെറ്റ്; ലൂസിഫറിനെ ആ ചിത്രവുമായി ചേർത്ത് പറയുന്നത് അഭിനന്ദനം ; പൃഥ്വിരാജ്

ലൂസിഫർ എന്ന ചിത്രത്തെ വിക്രത്തോടൊപ്പം ചേർത്ത് പറയുന്നത് തനിക്കൊരു കോംപ്ലിമെന്റാണെന്ന് പൃഥ്വിരാജ്. ‘രജിനിസാർ, കമൽ സാർ, മമ്മൂട്ടി സാർ, മോഹൻലാൽ സാർ ഇവരെ പോലെ ആ ലെവലിലുള്ള വലിയ അഭിനേതാക്കളെ വെച്ചൊരു പടം എടുക്കുക എന്നത് ഇന്ന് ഒരുപാട് വെല്ലുവിളികൾ നിറഞ്ഞ ഒന്നാണ്. നമ്മൾ ഒരിക്കലും അവർ മുമ്പ് ചെയ്തിട്ടുള്ള തരത്തിലുള്ള വേഷങ്ങൾ തന്നെ അവരെ വെച്ച് ചെയ്യരുത്.

അതേസമയം മലയാളത്തിൽ തന്നെ ഞങ്ങൾക്ക് പഴയ ലാലേട്ടനെ കാണണം എന്ന ഒരു പൊതു സംസാരമുണ്ട്. അത് ശരിക്കും അദ്ദേഹത്തിലെ നടനെ അപമാനിക്കുന്നതിന് തുല്യമാണെന്നും വിക്രം എന്ന സിനിമയിൽ ലോകേഷ് പുതിയ കമൽഹാസനെയാണ് കാണിക്കുന്നതെന്നും പൃഥ്വിരാജ് പറയുന്നു. ലൂസിഫർ എന്ന ചിത്രത്തെ വിക്രത്തോടൊപ്പം ചേർത്ത് പറയുന്നത് തനിക്കൊരു കോംപ്ലിമെന്റാണെന്നും താരം പറയുന്നു.

തനിക്കൊരുപാട് ഇഷ്ടമാണ് വിക്രം എന്ന ചിത്രമെന്നും ആ സിനിമയിൽ ലോകേഷ് ഏറ്റവും പുതിയ കമൽ ഹാസനെയാണ് കാണിക്കുന്നതെന്നും നടൻ കൂട്ടിച്ചേർത്തു. ചിത്രത്തിലെ ആ ഷോട്ട് മേക്കിങ്ങിലും അതിന്റെ എഴുത്തിലും കമൽ സാറിന്റെ അഭിനയത്തിലുമെല്ലാം ഇതെല്ലാം ഞാൻ കണ്ടിട്ടുണ്ട് എന്നും പൃഥ്വിരാജ് പറയുന്നു.

Vismaya Venkitesh :