ഭാര്യയ്ക്ക് ഭംഗിയില്ല, പൊക്കമില്ല; 14 വര്‍ഷത്തെ ദാമ്പത്യം ;കുറ്റപ്പെടുത്തലുകൾക്കിപ്പുറം സംഭവിച്ചത് ? ഞെട്ടിച്ച് പൃഥ്വിയും സുപ്രിയയും

നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്.

ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് മലയാള സിനിമയിൽ കൈവെയ്ക്കാത്ത മേഖലകളില്ല. തിരക്കുകളിൽ നിന്നും തിരക്കുകളിലേക്ക് നീങ്ങുമ്പോൾ പൃഥ്വിക്ക് കൂട്ടായി നല്ലപാതിയായി സുപ്രിയയുമുണ്ട്. ഭാര്യ, അമ്മ എന്നതിനേക്കാളുപരി നിർമാതാവായും സുപ്രിയ ശോഭിക്കുന്നുണ്ട്.

ഇപ്പോഴിതാ പൃഥ്വിരാജിന്റെയും സുപ്രിയയുടെയും വാർത്തയാണ് വൈറലാകുന്നത്. ഇരുവരും വിവാഹിതരായിട്ട് പതിനാല് വര്‍ഷം പൂര്‍ത്തിയാക്കിയിരിക്കുകയാണ്. മാത്രമല്ല ഇത്തവണ വിദേശത്ത് നിന്നും അവധി ആഘോഷിക്കുന്നതിനിടെ എടുത്ത ചിത്രങ്ങളാണ് താരങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

അതേസമയം 2011 ഏപ്രില്‍ 25 നായിരുന്നു പൃഥ്വിരാജ് സുകുമാരനും സുപ്രിയ മേനോനും വിവാഹിതരാവുന്നത്. പിന്നാലെ അന്ന് സുപ്രിയയെ വ്യാപകമായി വിമര്‍ശിചിരുനു. പൃഥ്വിരാജിനൊപ്പം പൊക്കമില്ല, സൗന്ദര്യമില്ല ഇതിലും നല്ല പെണ്‍കുട്ടിയെ പൃഥ്വിയ്ക്ക് കിട്ടുമായിരുന്നു… എന്നൊക്കെയായിരുന്നു കമന്റുകൾ. എന്നാൽ അന്നും ഇന്നും ഭാര്യയെ ചേര്‍ത്ത് പിടിച്ചെങ്കിലും സിനിമ കഴിഞ്ഞിട്ടേ പൃഥ്വിയ്ക്ക് ഭാര്യ ഉണ്ടായിരുന്നുള്ളു. എന്നാൽ അടുത്തിടെ തൻറെ എല്ലാം ഭാര്യയാണെന്നും അവളില്ലായിരുന്നെങ്കില്‍ താനിന്ന് കടബാധ്യതയിലെത്തിയേനെ എന്നുമാണ് അടുത്തിടെയും പൃഥ്വിരാജ് പറഞ്ഞത്.

Vismaya Venkitesh :