നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. 2011ൽ യാതൊരുവിധ സൂചനയും നൽകാതെയായിരുന്നു പൃഥ്വിരാജ് മാധ്യമപ്രവർത്തകയായ സുപ്രിയ മേനോനെ വിവാഹം ചെയ്യുന്നത്. ഇവർക്ക് അലംകൃതയെന്നൊരു മകളുമുണ്ട്. ഇവരുടെയെല്ലാം വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്.
ഇപ്പോൾതന്റെ സംവിധാന ചിത്രമായ എമ്പുരാന്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. ഈ വേളയിൽ തന്റെ കുടുംബത്തെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ വാക്കുകളാണ് വൈറലായി മാറാറുള്ളത്. വർക്ക് ലെെഫ് ബാലൻസ് തനിക്ക് ഇതുവരെ കണ്ടെത്താനായിട്ടില്ലെന്ന് പൃഥ്വിരാജ് പറയുന്നു. ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു പൃഥ്വിരാജ്. അക്കാര്യത്തിൽ ഞാൻ വലിയ തോൽവിയാണ്. ഇതുവരെയും ഐഡിയൽ ആയ വർക്ക് ലെെഫ് ബാലൻസ് എനിക്ക് കണ്ടെത്താനായിട്ടില്ല. എനിക്കിപ്പോൾ 42 വയസായി.
ഈ പ്രായത്തിൽ വർക്കും ഫാമിലി ടെെമും തമ്മിൽ ബാലൻസ് ചെയ്യേണ്ടതാണ്. എന്നാൽ ഞാനിപ്പോഴും മുഴുവനായും വർക്കിലാണ്. അത് മെച്ചപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ജീവിതം തന്നെ സിനിമയായിരിക്കുന്നു. അത് ശരിയല്ല. കാരണം സിനിമ മാത്രമുള്ള ജീവിതത്തിലേക്ക് ഭാര്യയെയും മകളെയും ഞാൻ കൊണ്ട് വന്ന് അതിന്റെ ഭാഗമാക്കി. മറിച്ചായിരുന്നു വേണ്ടത്. ഞാൻ അവരുടെ ജീവിതത്തിന്റെ ഭാഗമാകുകയും സിനിമ സെപ്പറേറ്റ് ചെയ്യേണ്ടതുമായിരുന്നു.
സുപ്രിയ അത് മനസിലാക്കുന്നു. പക്ഷെ അതിൽ ഹാപ്പിയല്ലെന്ന് എനിക്കുറപ്പാണ്. ഒരുപാട് തവണ വഴക്കുണ്ടായിട്ടുണ്ടെന്നും പൃഥ്വിരാജ് തുറന്ന് പറഞ്ഞു. മകൾ അലംകൃതയെക്കുറിച്ചും പൃഥ്വിരാജ് സംസാരിച്ചു. എന്റെ ഏറ്റവും വലിയ സന്തോഷം മകൾ വളരുന്നത് കാണുന്നതാണ്. ജീവിതത്തിൽ ഒരു നിമിഷം തെരഞ്ഞെടുക്കൂ എന്ന് പറഞ്ഞാൽ എന്റെ മകളെ കയ്യിലെടുത്ത സമയമായിരിക്കും. എന്റെ ജീവിതത്തിലുണ്ടായ ഏറ്റവും വലിയ ട്രാൻസ്ഫർമേഷൻ നടന്നത് ഞാൻ അച്ഛനായ ദിവസമാണ്.
ജീവിതത്തിലെ വലിയ കാര്യമാണത്. എല്ലാ അച്ഛൻമാരും അങ്ങനെയാണെന്നും പൃഥ്വിരാജ് പറയുന്നു. തന്റെ കരിയറിലെ തീരുമാനങ്ങളെക്കുറിച്ചും പൃഥ്വിരാജ് സംസാരിക്കുന്നുണ്ട്. പണത്തിന് വേണ്ടി മാത്രം സിനിമ ചെയ്തിട്ടില്ല. വലിയ തുക വാഗ്ദാനം ചെയ്തിട്ടും പരസ്യങ്ങൾ വേണ്ടെന്ന് വെച്ചിട്ടുണ്ട്. അതേസമയം സമൂഹത്തിന് ദോഷകരമല്ലാത്ത പരസ്യങ്ങൾ ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ആടു ജീവിതമാണ് ശാരീരികമായും മാനസികമായും ഏറെ സ്ട്രെയിൻ എടുത്ത സിനിമ.
ഓൺ സ്ക്രീനിലും ഓഫ് സ്ക്രീനിലും ആശ്ചര്യപ്പെടുത്തിയ കോ സ്റ്റാർ മോഹൻലാലാണെന്നും പൃഥ്വിരാജ് വ്യക്തമാക്കി. ഒറ്റയ്ക്കിരിക്കാൻ ഇഷ്ടപ്പെടുന്ന വ്യക്തിയാണ് ഞാൻ. വലിയ സൗഹൃദ വലയമുള്ള ആളല്ല ഞാൻ. സുഹൃത്തുക്കൾക്കൊപ്പം സ്ഥിരം ഇടപഴകുന്ന ആളല്ല ഞാൻ. ഞാൻ ഒറ്റയ്ക്കായിരിക്കുമ്പോഴാണ് നന്നായി ഫങ്ഷൻ ചെയ്യുന്നത്. ഫ്രീ ടെെം കിട്ടിയാൽ വീട്ടിലേക്ക് പോയി ഭാര്യക്കും മകൾക്കും വളർത്ത് നായക്കുമൊപ്പം സമയം ചെലവഴിക്കാനാഗ്രഹിക്കുന്നു. അങ്ങനെയുള്ളവർക്ക് ഒറ്റപ്പെടൽ ഫീൽ ചെയ്യില്ല.
കുറേക്കാലം ഒറ്റയ്ക്കാകാതിരുന്നാലാണ് അവർക്ക് സ്ട്രസ് വരികയെന്നും പൃഥ്വിരാജ് പറയുന്നു. എന്റെ സിനിമാ യാത്രയിൽ ഒന്നും മായ്ച്ച് കളയാൻ ആഗ്രഹിക്കുന്നില്ല. കാരണം ഞാൻ ചെയ്ത ഓരോ സീനിലും ഓരോ ഷോട്ടിലും സെറ്റിലിരുന്ന ഓരോ ദിവസങ്ങളിലും ഞാൻ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടുണ്ട്. ഒരു കാര്യം എങ്ങനെ ചെയ്യാമെന്നും എങ്ങനെ ചെയ്യാതിരിക്കാമെന്നും. അതിനാൽ ജീവിതത്തിലെ ഒരു നിമിഷത്തിലും തനിക്ക് ഖേദമില്ലെന്നും പൃഥ്വിരാജ് വ്യക്തമാക്കി.
അടുത്തിടെ തങ്ങളുടെ വിവാഹ ശേഷമുണ്ടായ വിവാദങ്ങളെ കുറിച്ച് പൃഥ്വിരാജും സുപ്രിയയും പറഞ്ഞ വാക്കുകളും ശ്രദ്ധിക്കപ്പെട്ടിരുന്നു. അവതാരകൻ പോലും മടുപ്പിക്കുന്ന ചോദ്യങ്ങൾ ചോദിച്ചിട്ടും ക്ഷമയോടെ മാന്യമായ ഉത്തരമാണ് താരങ്ങൾ നൽകിയത്. അമ്മയെക്കാളും പ്രായകൂടുതലുണ്ടോ, വേറെ വിവാഹം കഴിച്ചിട്ടുണ്ടോ എന്ന് തുടങ്ങി ഒട്ടനവധി ചോദ്യങ്ങളാണ് തനിക്ക് കിട്ടിയതെന്ന് അവതാരകൻ പറഞ്ഞപ്പോൾ കുറിക്കുകൊള്ളുന്ന മറുപടിയാണ് ഇരുവരും നൽകിയത്.
പൃഥിയെ വിവാഹം കഴിച്ചപ്പോൾ ഒരുപാട് പെൺകുട്ടികളുടെ ഹൃദയം തകർത്തെന്ന തരത്തിൽ പ്രചരിച്ചിരുന്നു. സ്‌ക്രീനിൽ കാണുന്ന പൃഥിയെ അല്ലെ എല്ലാവർക്കും സ്‌നേഹം. നേരിട്ടുള്ള പൃഥിയെ എത്ര പേർക്ക് അറിയാം. ഞാനും പൃഥ്വിയും കല്യാണം സ്വകാര്യമായി കഴിച്ചതിതും എന്നെ പൃഥ്വി കല്യാണം കഴിച്ചതിൽ ഒക്കെയും കുറെ ബാക് ക്ലാഷ് ഉണ്ടായിരുന്നു. അന്നൊക്കെ അത് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നുവെന്ന്’, ആണ് സുപ്രിയ പറഞ്ഞത്.
ഞാൻ എന്നെത്തന്നെയാണ് സുപ്രിയയയിൽ കണ്ടത്. സിനിമയിൽ എങ്ങാനും സുപ്രിയ അഭിനയിച്ചിരുന്നുവെങ്കിൽ ലേഡി പൃഥ്വിരാജ് എന്ന പേര് സുപ്രിയക്ക് കിട്ടിയേനെ കാരണം എന്തും എന്നെ പോലെ ആളുകളോട് തുറന്നുപറയുന്ന പ്രകൃതമാണ് സുപ്രിയക്കും.’എന്നെക്കുറിച്ച് ആളുകൾ എന്തൊക്കെ പറയുന്നുവോ അതെല്ലാം സുപ്രിയയെ കുറിച്ചും പറയും എന്ന് ഞാൻ മനസിലാക്കി. എന്റെ ജീവിതത്തിൽ ഇതിന് മുമ്പ് ഇങ്ങനെ ഒരാളെ ഞാൻ കണ്ടിട്ടില്ല’, എന്നാണ് വിവാഹം കഴിഞ്ഞ സമയത്ത് ഒരു അഭിമുഖത്തിൽ സുപ്രിയയെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞത്.
അതേസമയം, താനും ഭാര്യ സുപ്രിയ മേനോനും ഒരുമിച്ച് നടത്തിയൊരു യാത്രയുടെ രസകരമായ ഓർമ്മയെ കുറിച്ചും പൃഥ്വിരാജ് സംസാരിച്ചിരുന്നു. എന്റെ ഭാര്യയ്ക്ക് കാറിൽ സഞ്ചരിക്കുന്നത് ഇഷ്ടമല്ല. അവളൊരു കാർ പേഴ്‌സണേ അല്ല. ഞങ്ങൾ സ്‌കോട്ട്‌ലാൻഡിലായിരുന്നു സമയം. ഞാനൊരു ഫെറാറി ഒപ്പിച്ചെടുത്തു. ഐയിൽ ഓഫ് സ്‌കൈയിലേക്ക് പോകുന്ന മനോഹരമായൊരു റോഡുണ്ട്. വളവും തിരിവുമൊക്കെയുള്ള. ഞാൻ നന്നായി ആസ്വദിച്ച് വണ്ടിയോടിക്കുകയാണ്. പെട്ടെന്ന് അവൽ ഛർദ്ദിക്കാൻ തുടങ്ങി. ക്ലൈമാക്‌സ് അതല്ല. ഞാൻ ഈ കാറിൽ വരില്ലെന്ന് അവൾ പറഞ്ഞു എന്നും പൃഥ്വി പറയുന്നു.
എന്റെ അസിസ്റ്റന്റുമാർ പിന്നാലെ ഹ്യുണ്ടായിയിൽ വരുന്നുണ്ട്. ഞങ്ങൾ ആ കാറിലേക്ക് മാറി. അങ്ങനെ ഞാൻ ഹ്യൂണ്ടായി ഓടിച്ച് പോകുമ്പോൾ എന്റെ സഹായികൾ പിന്നാലെ ഫെറാറിയിൽ വന്നു എന്നാണ് പൃഥ്വിരാജ് പറയുന്നത്. തനിക്ക് വാഹനങ്ങളോട് പ്രിയം തോന്നാനുള്ള കാരണവും പൃഥ്വിരാജ് പങ്കുവെക്കുന്നത്. അച്ഛൻ സുകുമാരനൊപ്പമുള്ള കുട്ടിക്കാലത്തെ കാർ യാത്രകളാണ് അതിന് പിന്നിലെന്നാണ് പൃഥ്വിരാജ് പറയുന്നത്.
അച്ഛൻ തന്നെ മടിയിലിരുത്തി, കാറിന്റെ സ്റ്റിയറിംഗ് പിടിക്കാൻ തരുമായിരുന്നു. വണ്ടിയോടിച്ചിരുന്നത് അച്ഛൻ തന്നെ ആയിരുന്നുവെങ്കിലും താൻ ചെയ്യുന്നത് പോലെ തോന്നുമായിരുന്നു. സ്റ്റിയറിംഗ് വീൽ തങ്ങളെ മുന്നോട്ട് നയിക്കുന്നത് പോലെ തോന്നുമായിരുന്നു. ആ ഓർമ്മകളാണ് തന്നെ ഒരു കാർ പ്രേമിയാക്കി മാറ്റിയതെന്നാണ് പൃഥ്വിരാജ് പറയുന്നത്. സ്‌കൂളിൽ പഠിക്കുമ്പോൾ തന്റെ മുറിയിൽ കാറുകളുടെ പോസ്റ്ററുണ്ടായിരുന്നു. ലമ്പോർഗിനി വാങ്ങാനുള്ള ആഗ്രഹം കുട്ടികാലത്ത് തന്നെ മനസിൽ ഉണ്ടായിരുന്നുവെന്നും താരം പറയുന്നു.
ഇരുപതാം വയസിൽ മലയാള സിനിമയിൽ അരങ്ങേറിയ പൃഥ്വിരാജ് ഇന്ന് നടൻ മാത്രമല്ല സംവിധായകനും നിർമാതാവും ഡിസ്ട്രിബ്യൂട്ടറുമെല്ലമാണ്. ഇപ്പോൾ എമ്പുരാൻ്റെ പ്രൊമോഷൻ തിരക്കുകളിലാണ് നടൻ. സിനിമയുടെ ഓൾ ഇന്ത്യ ബുക്കിങ് ഓൺലൈൻ സൈറ്റുകളിൽ ആരംഭിച്ചിരുന്നു. ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിയുന്ന കാഴ്ചയാണ് കാണാനായത്. പല തിയറ്ററുകളിലും റിലീസ് ദിവസത്തെ ടിക്കറ്റുകൾ തീർന്ന അവസ്ഥയായിരുന്നു. ഒരു സമയത്ത് ടിക്കറ്റ് ബുക്കിങ് സൈറ്റ് ആയ ബുക്ക് മൈ ഷോയും നിലച്ചുപോയ അവസ്ഥ ഉണ്ടായി.
സകല കലക്‌ഷൻ റെക്കോർഡുകളും എമ്പുരാൻ തകർത്തെറിയുമെന്ന് ഇതോടെ ഏതാണ് ഉറപ്പായി കഴിഞ്ഞു. ഒട്ടുമിക്ക ജില്ലകളിലെയും എല്ലാ തിയറ്ററുകളിലും എമ്പുരാൻ ആണ് ചാർട്ട് ചെയ്തിരിക്കുന്നനത്. ആറു മണിക്കുള്ള ഫാൻസ് ഷോയുടെ ടിക്കറ്റുകൾ രണ്ടാഴ്ചയ്ക്കു മുമ്പേ തീർന്നിരുന്നു. മലയാളം കണ്ട ഏറ്റവും വലിയ ബ്രഹ്മാണ്ഡ റിലീസിനാണ് സിനിമാ പ്രേമികൾ ഇതോടെ സാക്ഷ്യം വഹിക്കാൻ പോകുന്നത്. ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ്, ശ്രീ ഗോകുലം മൂവീസ് എന്നിവയുടെ ബാനറിൽ ആന്റണി പെരുമ്പാവൂർ, സുഭാസ്കരൻ, ഗോകുലം ഗോപാലൻ എന്നിവർ ചേർന്നാണ്.മലയാളത്തിലെ ഏറ്റവും മുതൽ മുടക്കേറിയ സിനിമ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസായി എത്തുന്നു. ‘എമ്പുരാൻ’ സിനിമ കർണാടകയിൽ വിതരണത്തിനെത്തിക്കുന്നത് പ്രശസ്ത നിർമാണക്കമ്പനിയായ ഹോംബാലെ ഫിലിംസ് ആണ്. നോർത്ത് ഇന്ത്യയിൽ ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് അനിൽ തദാനിയുടെ ഉടമസ്ഥതയിലുള്ള എഎ ഫിലിംസ് ആണ്.
ആന്ധ്ര, തെലങ്കാനയിൽ ദിൽരാജുവും എസ്‌വിസി റിലീസും ചേർന്നാണ് വിതരണം. ഫാർസ് ഫിലിംസ്, സൈബപ്‍ സിസ്റ്റംസ് ഓസ്ട്രേലിയ എന്നിവരാണ് ഓവർസീസ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. അമേരിക്കയിൽ പ്രൈം വിഡിയോയും ആശീർവാദ് ഹോളിവുഡും ചേർന്നാണ് വിതരണം. യുകെയിലും യൂറോപ്പിലും ആർഎഫ്ടി എന്റർടെയ്ൻമെന്റ് ആണ് വിതരണം.
2019 ൽ റിലീസ് ചെയ്ത ബ്ലോക്ക്ബസ്റ്റർ ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. ഖുറേഷി അബ്രാം അഥവാ സ്റ്റീഫൻ നെടുമ്പള്ളി എന്ന പ്രധാന കഥാപാത്രമായി മോഹൻലാൽ അഭിനയിക്കുന്ന ചിത്രത്തിൽ പൃഥ്വിരാജ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത് സുകുമാരൻ, സുരാജ് വെഞ്ഞാറമൂട്, ജെറോം ഫ്ലിൻ, ബൈജു , സായ്‌കുമാർ, ആൻഡ്രിയ ടിവാടർ, അഭിമന്യു സിങ്, സാനിയ ഇയ്യപ്പൻ, ഫാസിൽ, സച്ചിൻ ഖഡ്കർ, നൈല ഉഷ തുടങ്ങിയവർ വേഷമിടുന്നു.
2023 ഒക്ടോബർ 5ന് ഫരീദാബാദിൽ ചിത്രീകരണം ആരംഭിച്ച എമ്പുരാൻ, യുണൈറ്റഡ് സ്റ്റേറ്റ്സ്, യുകെ, യുഎഇ, ചെന്നൈ, മുംബൈ, ഗുജറാത്ത്, ലഡാക്ക്, കേരളം, ഹൈദരാബാദ്, ഷിംല, ലേ എന്നിവയുൾപ്പെടെ വിവിധ സ്ഥലങ്ങളിൽ ആയാണ് ഒരുക്കിയത്. ദീപക് ദേവ് സംഗീത സംവിധാനം നിർവഹിച്ച ചിത്രത്തിന് കാമറ ചലിപ്പിച്ചത് സുജിത് വാസുദേവും, എഡിറ്റിംഗ് നിർവഹിച്ചത് അഖിലേഷ് മോഹനുമാണ്. മോഹൻദാസ് കലാസംവിധാനം നിർവഹിച്ച ചിത്രത്തിന് ആക്ഷൻ ഒരുക്കിയത് സ്റ്റണ്ട് സിൽവയാണ്. നിർമ്മൽ സഹദേവ് ആണ് ചിത്രത്തിന്റെ ക്രീയേറ്റീവ് ഡയറക്ടർ. പൂർണ്ണമായും അനാമോർഫിക് ഫോർമാറ്റിൽ ഷൂട്ട് ചെയ്ത ചിത്രത്തിന്റെ മൂന്നാം ഭാഗവും ഇതേ ഫോർമാറ്റിൽ തന്നെയാവും ഒരുക്കുക എന്നും സംവിധായ