എന്നെ കുറിച്ച് ഗോസിപ്പുകള്‍ പറഞ്ഞ് പരത്തുന്നത് താന്‍ തന്നെയാണ്; തുറന്ന് പറഞ്ഞ് പൃഥ്വിരാജ്

നടനായും സംവിധായകനായും ഒരുപോലെ തിളങ്ങുന്ന താരമാണ് പൃഥ്വിരാജ്. ഇപ്പോഴിതാ ഗോസിപ്പുകളെ കുറിച്ച് പൃഥ്വിരാജ് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധേയമാകുന്നത്.

പൃഥ്വിരാജിനെ കുറിച്ച് ആവശ്യമില്ലാത്ത ഗോസിപ്പുകള്‍ കേള്‍ക്കുന്നു ഇന്‍ടസ്ട്രിയിലെ ഇത്തരം വാര്‍ത്തകള്‍ക്ക് പിന്നില്‍ ആരാണ് എന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായി തന്നെ കുറിച്ചുള്ള ഗോസിപ്പുകള്‍ താന്‍ തന്നെ പറയുന്നതാണ് എന്നാണ് അദ്ദേഹം പറഞ്ഞത്.

ഒരിക്കല്‍ മേജര്‍ രവിയുമായുള്ള അഭിമുഖത്തിനിടെ പൃഥ്വിരാജിനൊപ്പം സിനിമ ചെയ്യരുതെന്ന് പലരും മേജര്‍ രവിയോട് പറഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

അതിന് മറുപടിയായി പൃഥ്വിരാജ് സാറ് രണ്ടു ദിവസം തന്റെ ഒപ്പം വന്നു നില്‍ക്കു അപ്പോള്‍ അറിയാമല്ലോ എന്നാണ് മറുപടി നല്‍കിയതെന്നും മേജര്‍ രവി പറഞ്ഞെന്നും അവതാര പറഞ്ഞിരുന്നു.

ഇത്രയും ഹാര്‍ഡ് വര്‍ക്ക് ചെയ്യുന്ന പൃഥ്വിരാജിനെ കുറിച്ച് ആരാണ് ഇത്തരം ഗോസിപ്പുകള്‍ പറഞ്ഞുണ്ടാക്കുന്നതെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടിയായാണ് പൃഥ്വിരാജ് താന്‍ തന്നെയാണെന്ന് മറുപടി നല്‍കിയത്. അത്തരം വാര്‍ത്തകള്‍ പറഞ്ഞുണ്ടാക്കുന്നത് ആരാണെന്ന് തനിക്കറിയില്ലെന്നും അദ്ദേഹം പറഞ്ഞു. താന്‍ അധികം മടിയില്ലാത്തയാളാണെന്നും പൃഥ്വിരാജ് കൂട്ടിച്ചേര്‍ത്തു.

Vijayasree Vijayasree :