എന്റെ എല്ലാം എല്ലാം ആയവള്‍ക്ക് പിറന്നാള്‍ ആശംസകള്‍; സുപ്രിയക്ക് പൃഥ്വിയുടെ പിറന്നാള്‍ ആശംസകള്‍
സുപ്രിയയ്ക്ക് പൃഥ്വിയുടെ പിറന്നാള്‍ ആശംസകള്‍. പിറന്നാള്‍ ദിനത്തില്‍ ഭാര്യയ്ക്ക് സോഷ്യല്‍ മീഡിയയിലൂടെ പിറന്നാള്‍ ആശംസകളുമായി എത്തിയിരിക്കുകയാണ് പൃഥ്വിരാജ്. ഭാര്യയും അടുത്ത സുഹൃത്തും പങ്കാളിയും സഹയാത്രികയും പിന്നെ എന്റെ എല്ലാം എല്ലാമായവള്‍ക്ക് പിറന്നാള്‍ ആശംസകള്‍ എന്നാണ് പൃഥ്വി ഫെയ്‌സ്ബുക്കില്‍ കുറിച്ചത്.
2011 ഏപ്രില്‍ 25നായിരുന്നു പൃഥ്വിയും സുപ്രിയയും വിവാഹിതരായത്. നാല് വര്‍ഷത്തെ പരിചയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. നാല് വര്‍ഷത്തിനിടെ ഇവര്‍ തമ്മിലുള്ള സൗഹൃദം പതിയെ പ്രണയത്തിലേയ്ക്ക് വഴിമാറുകയായിരുന്നു. തുടര്‍ന്ന് വീട്ടുകാരെ അറിയിച്ച് ഇരുവരും വിവാഹിതരാകുകയായിരുന്നു.
സുപ്രിയ പൃഥ്വിയുടെ ജീവിത പങ്കാളി മാത്രമല്ല, പൃഥ്വിയുടെ നിര്‍മ്മാണ കമ്പനിയുടെ പങ്കാളി കൂടിയാണ്. പൃഥ്വിയും സുപ്രിയയും ചേര്‍ന്നാരംഭിച്ച നിര്‍മ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സോണിയയുമായി ചേര്‍ന്നൊരുക്കുന്ന നയന്‍ എന്ന ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചതായും കഴിഞ്ഞ ദിവസം സുപ്രിയ സോഷ്യല്‍ മീഡിയയിലൂടെ ആരാധകരുമായി പങ്കുവെച്ചിരുന്നു. ഓഗസ്റ്റ് സിനിമാസില്‍ നിന്നും വേര്‍പിരിഞ്ഞാണ് സുപ്രിയയുമൊത്ത് പൃഥ്വിരാജ് പുതിയ നിര്‍മ്മാണ കമ്പനി തുടങ്ങിയത്.
Prithviraj s birthday wishes to Supriya