മലയാള സിനിമയിൽ ചരിത്രം കുറിക്കാനുള്ള വരവാണെന്നു ലൂസിഫർ ട്രെയ്‌ലറിലൂടെ തെളിയിച്ചു കഴിഞ്ഞു . കിടിലൻ ഡയലോഗുകളും വെത്യസ്തമായ ഒരു നരേഷനിലൂടെ ട്രെയ്‌ലർ അവതരിപ്പികുകയായിരുന്നു.
ആരാധകർക്ക് പ്രതീക്ഷിക്കാനുള്ള വകുപ്പ് ലൂസിഫർ .ഉറപ്പ് നൽകുന്നുണ്ട്. ഇപ്പോൾ ട്രെയിലറിന് 20 ലക്ഷത്തിലധികം കാഴ്ചക്കാരാണ് ഉള്ളത്. ഇന്നലെ വൈകിട്ടാണ് ട്രെയ്‌ലർ പുറത്ത് വിട്ടത്.
ഹിന്ദുക്കൾക്ക് ഇവൻ മഹിരാവണൻ, ഇസ്ലാമിൽ ഇവനെ ഇബിലീസ് എന്ന് പറയും, ക്രിസ്ത്യാനികൾക്ക് ഇടയിൽ ഇവന് ഒരു പേരേയുള്ളൂ ലൂസിഫർ..’ കാത്തിരിപ്പ് വൈറുതയാവില്ലെന്ന് ഉറപ്പിച്ചാണ് ലൂസിഫർ ട്രെയിലർ എത്തിയത്. 11 മണിക്കൂറുകൾ കൊണ്ട് 20 ലക്ഷം ആളുകളാണ് ട്രെയിലർ കണ്ടുകഴിഞ്ഞത്. ഏറ്റവും വേഗത്തിൽ 20 ലക്ഷം കടക്കുന്ന ആദ്യമലയാള ട്രെയിലർ എന്ന റെക്കോർഡും ലൂസിഫറിന് സ്വന്തം.
ത്രസിപ്പിക്കുന്ന രംഗങ്ങളും പശ്ചാത്തല സംഗീതവുമാണ് ട്രെയിലറിന്റെ ഹൈലൈറ്റ്. മോഹൻലാൽ ആരാധകർക്ക് എക്കാലവും ഓർത്തിരിക്കാൻ കഴിയുന്ന കഥാപാത്രമാകും സ്റ്റീഫൻ നെടുമ്പള്ളി എന്ന സൂചനയാണ് ട്രെയിലർ നൽകുന്നത്.
ട്രെയ്‌ലറിനിടക്ക് കണ്ട ഒരാളുടെ രൂപമാണ് ഇപ്പോൾ പ്രേക്ഷകരിൽ ആശങ്ക പടർത്തുന്നത്. അത് പൃഥ്വിരാജ് ആണോ എന്ന് പലരും സംശയം പറയുന്നു. എന്നാൽ അത് ടോവിനോ ആണെന്ന് മറ്റു ചിലരുടെ അഭിപ്രായം.
ലൂസിഫറിൽ ഒരുക്കി വച്ചിരിക്കുന്ന സർപ്രൈസുകളിൽ ഒന്ന് പ്രിത്വിരാജിന്റെ തന്നെ മാസ്സ് എൻട്രി ആയേക്കും എന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ട്രെയിലറിൽ ഇങ്ങനെയൊരു സംശയം ബാക്കി വച്ചതോടെ ആരാധകരും സജീവമായി ചർച്ച തുടങ്ങി കഴിഞ്ഞു.
prithviraj or tovino ? lucifer treilar suspense