നടനായും ഗായകനായും സംവിധായകനായും നിർമ്മാതാവായുമെല്ലാം മലയാളികൾക്കേറെ പ്രിയങ്കരനായ താരമാണ് പൃഥ്വിരാജ്. അദ്ദേഹത്തിന്റെതായി പുറത്തെത്താറുള്ള വിശേഷങ്ങൾക്കെല്ലാം തന്നെ വളരെ സ്വീകര്യതയാണ് ലഭിക്കുന്നത്. ഇപ്പോൾ നടന്റെ എമ്പുരാൻ എന്ന ചിത്കത്തിന്റെ പ്രോമോഷൻ തിരക്കുകളിലാണ് നടൻ. മലയാളവും തമിഴുമെല്ലാം കടന്ന് ബോളിവുഡിൽ വരെ പൃഥ്വി തന്റെ സാന്നിധ്യം ഉറപ്പിച്ചു കഴിഞ്ഞു.
ഇപ്പോഴിതാ പൃഥ്വിരാജ് 2006 ൽ നൽകിയൊരു പഴയൊരു അഭിമുഖത്തിന്റെ ഒരു ഭാഗമാണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായി മാറിക്കൊണ്ടിരിക്കുകയാണ്. മലയാള സിനിമയുടെ അംബാസഡർഷിപ്പാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. നാളെ ഞാൻ കാരണം മലയാള സിനിമ നാല് പേർ കൂടുതൽ അറിഞ്ഞാൽ, അതാണ് എന്റെ ഏറ്റവും വലിയ നേട്ടം.
എന്റെ ഏറ്റവും വലിയ ആഗ്രഹം എന്താണെന്നോ, തമിഴ്, ഹിന്ദി, തെലുങ്ക് ഇവിടെയൊക്കെ എനിക്ക് അഭിനയിക്കണം. ഇവിടെയെല്ലാം ഞാൻ വലിയ സ്റ്റാറുമാകണം. എന്നിട്ട് നാളെ അവിടുത്തെ ഒരു വലിയ സ്റ്റാറിന്റെ ഒരു അന്യഭാഷാ ചിത്രം, അവിടുത്തെ തിയറ്ററിൽ റിലീസ് ആകുമ്പോൾ അവർ തിയേറ്ററിൽ പോയി അത് കാണണം.
അതാണ് എന്റെ ഏറ്റവും വലിയ സ്വപ്നം. എനിക്ക് മലയാള സിനിമയുടെ അംബാസഡർ സ്ഥാനം വഹിക്കണം എന്നുമാണ് പൃഥ്വിരാജ് അഭിമുഖത്തിൽ പറഞ്ഞത്. പിന്നാലെ നിരവധി പേരാണ് പൃഥ്വിരാജിന് പ്രശംസിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ശരിക്കും ഇങ്ങേര് തന്നെ ഇല്ലുമിനാറ്റി.
അന്ന് സിനിമ ഇൻഡസ്ട്രിയൽ നിന്നും എടുത്തു കളയാൻ നോക്കിയ മുതൽ. ഇന്ന് ഇൻഡസ്ട്രി എങ്ങനെ പോകണമെന്ന് തീരുമാനിക്കുന്നയാൾ, ഇങ്ങനെയൊക്കെ ഒരാൾക്ക് ദീർഘവീക്ഷണം ഉണ്ടാകുമോ, സ്വപ്നം കാണുക മാത്രമല്ല, സ്വപ്നം യാഥാർത്ഥ്യമാക്കാനും കഴിഞ്ഞ ഒരു നടൻ, രാജപ്പാ.. എന്ന് വിളിച്ചിരുന്നവരെ കൊണ്ട് രാജുവേട്ടാ…എന്ന് വിളിപ്പിച്ചു എന്നിങ്ങനെ പോകുന്നു കമന്റുകൾ.