പൃഥിരാജിന്റെ ആർഭാട ജീവിതം കണ്ടോ? അണ്ടർവിയറിന് വേണ്ടി പണമെറിയുന്നു..! വില കേട്ടാൽ ഞെട്ടും..!

മലയ സിനിമയിലെ താരരാജാക്കന്മാർ ഇപ്പോഴും വാർത്തകളിൽ ഇടംനേടാറുണ്ട്. ഇപ്പോഴിതാ ചർച്ചയാകുന്നത് ഇവരുടെ ലക്ഷ്വറി ജീവിതത്തെ കുറിച്ചാണ്. മലയാളത്തിൽ പൊതുവെ സ്റ്റെെലിം​ഗിലും ലുക്കിലും ശ്രദ്ധ നൽകുന്ന നടൻമാർ മമ്മൂട്ടി, പൃഥിരാജ്, ടൊവിനോ തോമസ്, ദുൽഖർ സൽമാൻ എന്നിവരാണ് എന്നത് പരസ്യമായ രഹസ്യമാണ്. അതിൽ ഇപ്പോൾ ചർച്ച വിഷയമാകുന്നത് പൃഥ്വിരാജിനെ കുറിച്ചാണ്.

മലയാള സിനിമയിൽ സമ്പന്നരായ നടന്മാരിൽ പ്രധാനിയാണ് പൃഥ്വി. അച്ഛൻ സുകുമാരൻ സിനിമയിൽ മിന്നും താരമായിരുന്നു. അച്ഛൻ സമ്പാദിച്ച സമ്പാദ്യങ്ങൾ ഒന്നും തന്നെ നശിപ്പിച്ചിട്ടില്ലെന്ന് പല അഭിമുഖങ്ങളിലും അമ്മയും നടിയുമായ മല്ലിക സുകുമാരനും എടുത്ത് പറഞ്ഞിട്ടുണ്ട്. അതിനാൽ സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നും വന്ന താരത്തിന് ഇതുവരെയും ഒരു സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല എന്നാണ് പൊതുവെയുള്ള റിപ്പോർട്ട്. അച്ഛന്റെ മകൻ എന്നതിലുപരി തന്റേതായ ഇടം നേടിയ താരമെന്ന പ്രത്യേകതയുമുണ്ട് പൃഥ്വിവിന്. നടൻ മാത്രമായി ഒതുങ്ങാതെ സംവിധായകനു൦ , നിർമാതാവും, വിതരണക്കാരൻ എന്നി നിലകളിൽ തന്റെ സാനിധ്യം അറിയിച്ചിട്ടുണ്ട്.

അതിനാൽ തന്നെ നിലവിൽ പൃഥിരാജിന്റെ ലൈഫ് സ്റ്റെെലിലും വലിയ മാറ്റങ്ങൾ വന്നു. ഇപ്പോഴിതാ നടന്റെ ലക്ഷ്വറി ലൈഫിനെ കുറിച്ചുള്ള ചർച്ചയാണ് സോഷ്യൽ മീഡിയിൽ വൈറലാകുന്നത്. ലക്ഷ്വറി കാറുകളുടെ ഒരു ശേഖരം തന്നെ പൃഥിക്കുണ്ട്. പൃഥിയുടെ ടീഷർട്ട്, ഷൂ തുട‌ങ്ങിയവയ്ക്കെല്ലാം വലിയ വിലയുണ്ട്. പൃഥിയുടെ ജീവിതം തന്നെ മൊത്തത്തിൽ ലക്ഷ്വറിയിലാണ്. നടൻ ധരിക്കുന്നത് വിലപിടിപ്പുള്ള വസ്ത്രങ്ങളും ആക്സസറീറസുമാണ്. പൃഥി ധരിക്കുന്ന ഇന്റർനാഷണൽ ബ്രാൻഡുകൾ ഒരു സാധാരണക്കാരന് ചിന്തിക്കാൻ പോലും പറ്റാത്തതാണ്. പല പരിപാടികളിലും ധരിക്കുന്ന ഷർട്ടിന്റെ വില ഒരു സാധാരണ വ്യക്തിക്ക് രണ്ടോ മൂന്നാേ മാസത്തെ ശമ്പളത്തോളമാണ്.

ദിവസങ്ങൾക്ക് മുൻപ് ഒരു പൊതുവേദിയിൽ നടൻ എത്തിയത് അലക്സാണ്ടർ മാക് ക്യൂൻ എന്ന വിദേശ ബ്രാൻഡിന്റെ ഷർട്ട് ധരിച്ചാണ്. 80,035 രൂപയാണ് ഇതിന്റെ വിലയെന്നാണ് റിപ്പോർട്ട്. മാത്രമല്ല ഇത് ഒരു ബ്രിട്ടീഷ് ബ്രാൻഡായതിനാൽ ഇതിന്റെ അണ്ടർവിയറിന്റെ വില 12,000 ത്തിന് മുകളിലാണ്. കൂടാതെ കാർട്ടിയർ എന്ന ലക്ഷ്വറി ബ്രാൻഡിന്റെ സൺ ​ഗ്ലാസാണ് പൃഥിരാജ് ധരിച്ചത്. ഇതിന്റെ വിലയും കൂടുതലാണ്. 90,250 രൂപയാണ് ഇതിന്റെ വില.

Vismaya Venkitesh :