മോഹൻലാലിനെ വിറപ്പിക്കാൻ പോലീസ് വേഷത്തിൽ ലൂസിഫറിൽ പൃഥ്വിയും !! ട്വിസ്റ്റുകൾ ഇനിയുമേറെയുണ്ട്…..

മോഹൻലാലിനെ വിറപ്പിക്കാൻ പോലീസ് വേഷത്തിൽ ലൂസിഫറിൽ പൃഥ്വിയും !! ട്വിസ്റ്റുകൾ ഇനിയുമേറെയുണ്ട്…..

നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ലൂസിഫറിന്റെ ആദ്യ ഘട്ട ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ഇടുക്കിയിൽ ചിത്രീകരണം തുടർന്നുകൊണ്ടിരിക്കുന്ന സിനിമയ്ക്ക് കനത്ത മഴ ചില സമയങ്ങളിൽ തടസം സൃഷ്ടിക്കുന്നുണ്ട്. ചിത്രത്തില്‍ നടനായും പൃഥ്വിരാജ് എത്തുന്നുവെന്ന സൂചനയാണ് ഇപ്പോള്‍ ലഭിക്കുന്നത്. ഒരു പൊലീസ് വേഷത്തിലാണ് പൃഥ്വി എത്തുന്നതെന്നാണ് അഭ്യൂഹം. ലൊക്കേഷനില്‍ നിന്നുള്ള ചില ചിത്രങ്ങള്‍ പ്രിഥ്വി അഭിനയിക്കുന്നുണ്ടെന്ന സൂചനകളെ ശരിവെക്കുന്നതാണ്.

മുരളീ ഗോപിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ സാള്‍ട്ട് ആന്‍ഡ് പെപ്പര്‍ ലുക്കിലാണ് മോഹന്‍ലാല്‍ എത്തുന്നത്. ഒരു താരമെന്ന നിലയിലും നടനെന്ന നിലയിലും മോഹന്‍ലാലിനെ ഉള്‍ക്കൊള്ളുന്ന ചിത്രമാണ് ലൂസിഫറെന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. ആന്റണി പെരുമ്പാവൂർ നിര്‍മിക്കുന്ന ചിത്രത്തില്‍ മഞ്ജു വാര്യരാണ് നായികയായെത്തുന്നത്. വിവേക് ഒബ്‌റോയ്, ടോവിനോ തോമസ്, ഇന്ദ്രജിത്ത്, ഫാസില്‍, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.

തിരുവനന്തപുരത്തും മുംബൈയിലുമായിരിക്കും അടുത്ത ഘട്ട ഷൂട്ടിംഗ്. പൃഥ്വിയും മോഹന്‍ലാലും ആദ്യമായി ഓണ്‍സ്‌ക്രീനില്‍ ഒന്നിക്കുന്നുവെന്ന സൂചനകള്‍ ഇരുവരുടെയും ആരാധകരെ ഒന്നുകൂടി ആവേശത്തിലാക്കിയിട്ടുണ്ട്.

Prithviraj acts as a police officer in Lucifer

Abhishek G S :