മരയ്ക്കാർ അറബിക്കടലിൻ്റെ പ്രീ റിലീസ് ബിസിനസ്സ് ഞെട്ടിക്കുന്നത് ! വെളിപ്പെടുത്തലുമായി പ്രിത്വിരാജ് !

ബ്രഹ്‌മാണ്ഡ ചിത്രങ്ങളാണ് ഇനി മലയാള സിനിമയിൽ എത്താൻ പോകുന്നത്. മമ്മൂട്ടിയുടെ മാമാങ്കം , മോഹൻലാലിൻറെ മരയ്ക്കാർ , അറബിക്കടലിന്റെ സിംഹം തുടങ്ങിയ ചിത്രങ്ങളാണ് ഇനി വരാനുള്ളത് . ആരാധകർ ഒന്നടങ്കം കാത്തിരിക്കുകയാണ് ആ മഹാ ചിത്രങ്ങൾക്കായി .

റാമോജി റാവു ഫിലം സിറ്റിയിലെ ബ്രഹ്മാണ്ഡ സെറ്റിലാണ് മരയ്ക്കറിന്റെ ചിത്രീകരണം പുരോഗമിച്ചത്. അടുത്ത വര്‍ഷം ആദ്യത്തോടെ മരയ്ക്കാര്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുമെന്നാണ് അണിയറ പ്രവര്‍ത്തകരും നല്‍കുന്ന വിവരം. എന്നാലിപ്പോള്‍ ചിത്രത്തിന്റെ ബിസിനസ് വിജയങ്ങളെക്കുറിച്ച പങ്കുവയ്ക്കുകയാണ് മലയാളഡത്തിന്റെ യുവ സൂപ്പര്‍സ്റ്റാര്‍ പൃഥ്വിരാജ്.

മലയാള സിനിമയുടെ മാറിയ വാണിജ്യ സാധ്യതകളെക്കുറിച്ച്‌ പറഞ്ഞു തുടങ്ങിയ അദ്ദേഹം ലൂസിഫര്‍ രണ്ടാം ഭാഗത്തിന്റെ ആലോചനകള്‍ക്കും കാരണം വാണിജ്യ മേഖലയില്‍ മലയാള സിനിമ കൈവരിച്ച നേട്ടത്തെ മുന്നില്‍ കണ്ടു കൊണ്ടാണന്ന് വ്യക്തമാക്കി. ഒരിക്കലും മലയാളസിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ് ഇനി വരാനിരിക്കുന്ന ചിത്രത്തിന്റെ ബഡ്ജറ്റുകള്‍ സൂചിപ്പിക്കുന്നത്.

മരക്കാറിനെയും മാമാങ്കത്തെയും പോലുള്ള ബിഗ് ബജറ്റ് ചിത്രങ്ങളെ ഉദാഹരണമായി അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ സാഹചര്യത്തില്‍ മരയ്ക്കാര്‍ അറബിക്കടലിലെ സിംഹം എന്ന ചിത്രം റിലീസിന് മുമ്ബ് ബിസിനസ്സില്‍ നേടിയ തുക കേട്ടുകഴിഞ്ഞാല്‍ നിങ്ങള്‍ ഞെട്ടും എന്നാണ് പൃഥ്വിരാജിന്റെ അഭിപ്രായം. ചിത്രത്തിന്റെ പ്രീ റിലീസ് ബിസിനസിനെ കുറിച്ച്‌ തനിക്ക് വ്യക്തമായി അറിയാം എന്നും താന്‍ ആ ചിത്രത്തിലെ പ്രൊഡ്യൂസര്‍ അല്ലാത്തത് കൊണ്ടാണ് ഇപ്പോള്‍ അതിനെപ്പറ്റി വിശദമായി പറയാത്തത് ഒന്നും അദ്ദേഹം വിവരിച്ചു.

prithviraj about marakkar arabi kadalinte simham

Noora T Noora T :