മരക്കാരിലെ മോഹന്‍ലാലിൻറെ സാഹസിക പ്രകടനം;ഇതൊരു മലയാള സിനിമയിലേത് തന്നെ ആണോ എന്ന് പൃഥ്വിരാജ്!

മലയാള സിനിമ ലോകം ഒന്നടങ്കം ഇരുകയ്യും നീട്ടി സ്വീകരിക്കാൻ ഇരിക്കുന്ന ചിത്രമാണ് മലയാളത്തിന്റെ നടന്ന വിസ്മയം മോഹൻലാലിൻറെ മാർക്കർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രം.മലയാള സിനിമ ഇന്നേ വരെ കാണാത്ത ചിത്രാവിഷ്കാരമാകും എന്നതിൽ ഒരു സംശയവും വേണ്ട.മലയാള സിനിമയുടെ എന്നത്തേയും വലിയ കൂട്ടുകെട്ടാണ് സംവിധായകൻ പ്രിയദര്ശനും താരരാജാവ് മോഹൻലാലും.ഇരുവരും ഇന്നുവരെ ഉണ്ടാക്കിയ ഓളം മലയാള സിനിമയിൽ വേറെ ഉണ്ടായിട്ടില്ല.

മരക്കാരിന്റെ ചെറിയ വീഡിയോ കണ്ടപ്പോൾ റെഡ്കറും സിനിമാലോകവും കൈയ്യടിച്ച് സ്വീകരിച്ചിരിക്കുകയാണ്.ഇപ്പോഴിതാ പൃഥ്വിരാജിന്റെ കമെന്റ് ആണ് വൈറലാകുന്നത്.’ഞാന്‍ ഇപ്പോള്‍ സ്ക്രീനില്‍ കണ്ട ഈ 60 സെക്കന്റ് വീഡിയോ മലയാള സിനിമയിലേതു തന്നെയാണോ എന്ന് വിശ്വസിക്കാന്‍ കഴിയുന്നില്ല’. ഈ വാക്കുകള്‍ നടന്‍ പൃഥ്വിരാജിന്റെതാണ്. പൃഥ്വി കണ്ട ആ 60 സെക്കന്റ് വീഡിയോ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന മോഹന്‍ലാല്‍ ചിത്രത്തിന്റെതും.

കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്ന ‘ആശീര്‍വാദത്തോടെ മോഹന്‍ലാല്‍’ എന്ന പരിപാടിയില്‍ ചിത്രത്തിന്റെ സംവിധായകന്‍ പ്രിയദര്‍ശന്‍ തന്നെയാണ് സിനിമയുടെ വിഷ്വലുകള്‍ കോര്‍ത്തിണക്കിയ വീഡിയോ വേദിയില്‍ പങ്കുവച്ചത്. മലയാള സിനിമ ഇതുവരെ കാണാത്ത വിസ്‌‌മയ ലോകം പ്രേക്ഷകന് സമ്മാനിക്കുന്ന ചിത്രം തന്നെയാണ് മരക്കാര്‍ എന്നത് അരക്കിട്ടുറപ്പിക്കുന്നതായിരുന്നു ആ ചടങ്ങ്.

ഹോളിവുഡ് വാര്‍ സിനിമകളെ വെല്ലുന്ന ദൃശ്യവിസ്‌മയമാണ് മരക്കാറിലൂടെ പ്രിയദര്‍ശന്‍ ഒരുക്കിയിരിക്കുന്നതെന്നന്ന് വ്യക്തം. മഹാസമുദ്രവും അതിലൂടെ ഒഴുകി നീങ്ങുന്ന പടുകൂറ്റന്‍ പായ്‌ക്കപ്പലുകളുമെല്ലാം അമ്ബരിപ്പിക്കുന്നവയാണ്. നൂറ്റാണ്ടുകള്‍ക്കു മുമ്ബുള്ള അങ്ങാടി തെരുവുകളും കടലില്‍ ബ്രിട്ടീഷുകാര്‍ക്കെതിരെ കുഞ്ഞാലി മരക്കാര്‍ നയിക്കുന്ന വമ്ബന്‍ യുദ്ധവുമെല്ലാം അക്ഷരാര്‍ദ്ധത്തില്‍ വിസ്‌മയാവഹമാണ്. മോഹന്‍ലാലിനൊപ്പം പ്രണവ് മോഹന്‍ലാല്‍, അര്‍ജുന്‍, പ്രഭു, സുനില്‍ ഷെട്ടി, മഞ്ജു വാര്യര്‍, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, സിദ്ധിഖ്, ഫാസില്‍ തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂര്‍ , കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ബാനറില്‍ ഡോക്ടര്‍ റോയ് , മൂണ്‍ ഷോട്ട് എന്റെര്‍റ്റൈന്‍മെന്റിന്റെ ബാനറില്‍ സന്തോഷ് ടി കുരുവിള എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം 2020ല്‍ പ്രദര്‍ശനത്തിനെത്തും.

prithiraj talk about marakar arabhikadalinte simham

Sruthi S :