ഡാന്‍സ് ബാറില്‍ പിന്നെ ഓട്ടന്‍ തുള്ളലാണോ കാണിക്കേണ്ടതെന്ന് പൃഥ്വിരാജ്..

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ തീയേറ്ററുകളിൽ വിജയകരമായി റെക്കോര്‍ഡുകൾ തകര്‍ത്ത് പ്രദര്‍ശനം തുടരുകയാണ്. ചിത്രം പുറത്തിറങ്ങിയതിനിടെ തന്നെ ചിത്രത്തെ സംബന്ധിച്ച് വിവാദങ്ങളും പുകഞ്ഞിരുന്നു. ലൂസിഫറിൽ ഉൾപ്പെടുത്തിയ ഐറ്റം ഡാൻസിനെ ചൊല്ലിയായിരുന്നു വിവാദം ഉടലെടുത്തത്. തൻ്റെ സിനിമകളിൽ സ്ത്രീവിരുദ്ധത ഉണ്ടാകില്ലെന്ന് പരസ്യമായി വെളിപ്പെടുത്തിയ നടൻ ഒരു സിനിമ സംവിധാനം ചെയ്തപ്പോൾ ഇത് മറന്നു പോയെന്നായിരുന്നു പരക്കെ ഉണ്ടായ ആക്ഷേപം. 

ഈ വിവാദ വിഷയത്തിൽ താരത്തിൻ്റെ പ്രതികരണം ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ പ്രത്യേക അഭിമുഖത്തിനിടെയാണ് പൃഥ്വിരാജ് ഈ വിവാദങ്ങളോട് പ്രതികരിച്ചത്. ചിത്രത്തിലെ ഐറ്റം ഡാന്‍സ് നമ്പറിനെക്കുറിച്ച് സംവിധായകന് പറയാനുള്ളത് ഇതാണ്. 

Raftaara song from Lucifer

‘നടിമാര്‍ ഗ്ലാമറസ് വേഷങ്ങള്‍ ധരിച്ചെത്തുന്ന ഒരു ഡാന്‍സ് നമ്പര്‍ എങ്ങിനെയാണ് സ്ത്രീ വിരുദ്ധതയാകുന്നത്? അത് എങ്ങിനെയാണ് ഞാന്‍ അന്ന് പറഞ്ഞതിനെതിരെയാകുന്നത്? മുംബൈയിലെ ഡാന്‍സ് ബാറില്‍ നടക്കുന്നതും ഞാന്‍ പറഞ്ഞതുമായി എങ്ങനെയാണ് ബന്ധപ്പെടുത്താനാകുക? അത്തരമൊരു സെറ്റില്‍ ഓട്ടന്‍തുള്ളല്‍ ചിത്രീകരിച്ചിരുന്നെങ്കില്‍ എന്തൊരു ബോറായേനെ?’ പൃഥ്വിരാജ് .

ഒരു സംവിധായകൻ്റെ കഴിവ് അളക്കേണ്ടത് സിനിമ വലുതോ ചെറുതോ എന്നു നോക്കിയല്ലെന്നും പൃഥ്വിരാജ് ചൂണ്ടിക്കാട്ടി. ഈ മ യൗ പോലുള്ള ചിത്രങ്ങളില്‍ സംവിധായകൻ്റെ വേറിട്ട കഴിവ് തന്നെയാണ് പ്രകടമാകുന്നതെന്നും ലൂസിഫര്‍ പോലെ കുറെയധികം ആളുകള്‍ ഭാഗഭാക്കായ വലിയൊരു ചിത്രത്തില്‍ എല്ലാവരെയും ഒന്നിച്ചുകൊണ്ടുപോവുക എന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണെന്നും പൃഥ്വി വ്യക്തമാക്കി.
അതിൻ്റെ മുഴുവന്‍ ക്രെഡിറ്റും അണിയറ പ്രവര്‍ത്തകര്‍ക്കു തന്നെയാണ്. ലൂസിഫറിന് ഒരു രണ്ടാം ഭാഗത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ല. ഇനി അഥവാ അത് ചെയ്യുകയാണെങ്കില്‍ ആദ്യ ഭാഗത്തെക്കാള്‍ വലിയ പ്രൊജക്ടായി, ഒരുപാട് ആലോചിച്ച ശേഷമേ തീരുമാനിക്കൂവെന്നും പൃഥ്വിരാജ് വ്യക്തമാക്കി. 

Prithiraj says about the item dance in Lusifer.

Noora T Noora T :