സച്ചിക്ക് പൃഥ്വിരാജ് അയച്ച ആ സന്ദേശം

മലയാളി മനസ്സില്‍ മഴയും പ്രണയവും ചേര്‍ന്ന ഒരു ഭാവത്തിന് പത്മരാജന്റെ തൂവാനത്തുമ്ബികളുടെ ഓര്‍മ്മകള്‍ നിറയും. തൂവാനത്തുമ്ബികളിലെ ഒരു ഭാഗം പ്രിയ സുഹൃത്ത് സച്ചിയ്ക്ക് മുന്പ് പൃഥ്വി അയച്ചിരുന്നു. ആ സന്ദേശത്തിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചുകൊണ്ട് താന്‍ എത്രത്തോളം സച്ചിയെ മിസ് ചെയ്യുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞത്.

പത്മരാജന്റെ തൂവാനത്തുമ്ബികളിലെ ക്ലാരയുടെ സംഭാഷണമാണ് സച്ചിയ്ക്ക് അയച്ചത്. ‘എനിക്കാ ഭ്രാന്തന്റെ കാലിലെ മുറിവാകാന്‍ കൊതിയാകുവാ.. ചങ്ങലയുടെ ഒരൊറ്റക്കണ്ണിയുമായി മാത്രം ബന്ധമുള്ള ഉണങ്ങാത്ത മുറിവ്..’ തിരിച്ച്‌ സച്ചിയും മറുപടി നല്‍കിയിട്ടുണ്ട്. ഹൃദയചിഹ്നത്തിനൊപ്പമാണ് പൃഥ്വി മെസേജിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവെച്ചിരിക്കുന്നത്.

Noora T Noora T :