ഇതിലും ഭേദം ലേശം മസാലയൊക്കെ ചേർത്ത് നിന്‍റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ പറയുന്നതാണ്!” പൃഥ്വിയ്ക്ക് പുറമെ അമ്മ മല്ലിക സുകുമാരിക്കും സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണം

പിറന്ന നാടിന്റെ വിമോചനത്തിന് വേണ്ടി സന്ധിയില്ലാതെ സമരം ചെയ്ത മലബാറിലെ മാപ്പിള മക്കളുടെ ചരിത്രമാണ് 1921ലെ മലബാര്‍ വിപ്ലവം. ഈ ചരിത്രമിനി സിനിമ ആവുകയാണ്. പൃഥ്വിരാജ് നായകനാകുന്ന ഈ ചിത്രം സംവിധാനം ചെയ്യാൻ പോകുന്നത് ആഷിക് അബു ആണ്. ‘മലയാളരാജ്യം’ എന്ന സ്വതന്ത്ര രാഷ്ട്രം സ്ഥാപിച്ച വാരിയംകുന്നത്ത്‌ കുഞ്ഞഹമ്മദ് ഹാജിയുടെ ചരിത്രമാണ് ചിത്രത്തിൽ. ചിത്രത്തിന്റെ പേര് വാരിയംകുന്നൻ എന്നാണ്. സിക്കന്ദർ, മൊയ്ദീൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് ഹർഷദ്, റമീസ് എന്നിവരും ഛായാഗ്രഹണം ഷൈജു ഖാലിദും ആണ്.

എന്നാൽ ഈ പുതിയ ചിത്രത്തെ പ്രതി പൃഥ്വിരാജിനും അമ്മ മല്ലികാ സുകുമാരിക്കും നേരേ സോഷ്യൽ മീഡിയയിൽ സൈബർ ആക്രമണമാണ് നടന്നു കൊണ്ടിരിക്കുന്നത്. പൃഥ്വിരാജിന്റെ അമ്മയെ വരെ അപകീർത്തിപ്പെടുത്തുന്ന തരത്തിലാണ് ആക്രമണം. അംബിക ജെ കെ എന്ന യുവതിയാണ് പൃഥ്വിരാജിന്റെ അമ്മയെ അപകീർത്തിപ്പെടുത്തിയിരിക്കുന്നത്. “ഇതിലും ഭേദം ലേശം മസാലയൊക്കെ ചേർത്ത് നിന്‍റെ തള്ളയുടെ ആദ്യ കെട്ടിന്റെ കഥ പറയുന്നതാണ്!” എന്ന ക്യാപ്ഷനോട് കൂടിയാണ് യുവതി പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്.

ശക്തമായ എതിർപ്പാണ് സൈബർ ആക്രമണത്തിന് എതിരെ നടക്കുന്നത്. എഴുത്തുകാരിയും പ്രൊഫെസറുമായ ദീപ നിഷാന്തും എതിർപ്പുമായി മുന്നോട്ട് വന്നിട്ടുണ്ട്. “ഒരു നടൻ അയാളഭിനയിക്കാൻ പോകുന്ന ചിത്രത്തെപ്പറ്റി അയാളുടെ ഫേസ്ബുക്ക് പേജിലെഴുതിയപ്പോൾ ഒരു സ്ത്രീയിട്ട പോസ്റ്റാണ്… ആ നടനെപ്പറ്റിയോ ചിത്രത്തെപ്പറ്റിയോ ഉള്ള വിമർശനമോ വിയോജിപ്പോ അല്ല ഇത്. ഹീനമായ വ്യക്ത്യധിക്ഷേപമാണ്. അത്രയ്ക്കും നീചമായ മനസ്സിൽ നിന്നു മാത്രം പുറപ്പെടുന്ന വാക്കുകളാണിത്. പൃഥ്വിരാജ് സുകുമാരൻ ഇതിനെ നിയമപരമായിത്തന്നെ നേരിടുമെന്ന് കരുതുന്നു..” എന്നാണ് ദീപ് നിഷാന്ത് കുറിച്ചത്.

Noora T Noora T :