കൊച്ചി കായലിന്റെ പശ്ചാത്തലത്തിൽ എ വൈൽഡ് ഷീപ്പ് ചെയ്സുമായി പൃഥ്വിരാജ്

പുതിയ പോസ്റ് പങ്കുവെച്ച് നടൻ പൃഥ്വിരാജ് സുകുമാരൻ. ലോകമെങ്ങും നിരവധി വായനക്കാരുള്ള പ്രമുഖ സമകാലിക ജപ്പാനീസ് എഴുത്തുകാരനാണ് ഹരൂക്കി മുറകാമി. അദ്ദേഹത്തിന്റെ പ്രശസ്തമായ എ വൈൽഡ് ഷീപ്പ് ചെയ്സ് എന്ന പുസ്തകത്തിന്‍റെ ചിത്രമാണ് പൃഥ്വി പങ്കുവെച്ചത്. ഫോര്‍ട്ട് കൊച്ചിയിൽ ക്വാറന്‍റൈനിൽ കഴിയുന്ന താരം കൊച്ചി കായലിന്‍റെ പശ്ചാത്തലത്തിലാണ് പുസ്തകത്തിന്‍റെ ചിത്രം പകര്‍ത്തിയിരിക്കുന്നത്. അതെ സമയം കഴിഞ്ഞ ദിവസം തനിക്ക് കൊവിഡ് ടെസ്റ്റ് ഫലം നെഗറ്റീവാണെന്ന് അറിയിച്ച് പോസ്റ്റ് പങ്കുവെച്ചിരുന്നു

കോവിഡ് ടെസ്റ്റിന് സ്വമേധയാ വിധേയനായിരുന്നു. ടെസ്റ്റ് റിസൾട്ട് നെഗറ്റീവ് ആണ്. എങ്കിലും ക്വാറന്റീൻ പൂർത്തിയാക്കിയതിനു ശേഷമേ വീട്ടിലേക്ക് മടങ്ങൂ. സുരക്ഷിതരായിരിക്കൂ… സ്വസ്ഥമായിരിക്കൂ.” ആരാധകർക്കായി തന്റെ പരിശോധനഫലവും താരം പേജിൽ പങ്കുവച്ചിരുന്നു

മെയ് 29നാണ് താരത്തിന്റെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റീൻ പൂർത്തിയായത്. ഫോർട്ടു കൊച്ചിയിലെ ഹോട്ടലിലായിരുന്നു താരത്തിന്റെ താമസം. അടുത്ത ഒരാഴ്ച ഹോം ക്വാറന്റീനിൽ കഴിയുമെന്നായിരുന്നു താരം നേരത്തെ അറിയിച്ചിരുന്നത്. എന്നാൽ, ക്വാറന്റീൻ ദിവസങ്ങൾ മറ്റൊരു സുരക്ഷിത കേന്ദ്രത്തിൽ ചെലവഴിച്ചിട്ടാകും താരം വീട്ടിലേക്ക് മടങ്ങുക എന്ന സൂചന നൽകുന്നതാണ് പുതിയ പോസ്റ്റ്.

Noora T Noora T :