പുതിയ മേക്കോവറിൽ പൃഥ്വി; നിങ്ങള്‍ നജീബിനെ അവതരിപ്പിക്കാന്‍ പോയില്ലേയെന്ന് സുപ്രിയ; കിടിലൻ മറുപടിയുമായി താരം

ബ്ലെസി സംവിധാനം നിർവഹിക്കുന്ന ആടുജീവിതത്തിന് വേണ്ടി പൃഥ്വിരാജ് എടുത്ത മേക്കോവർ സമൂഹ മാധ്യമങ്ങളിലടക്കം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. നജീബായിമാറാൻ ഏറെ ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ചുവെന്ന് പൃഥ്വിരാജ് പറയുന്നു

നജീബ് എന്ന കഥാപാത്രത്തിനായി അപകടകരമാം വിധം ശരീരഭാരം കുറച്ചിരുന്നതായി താരം സോഷ്യൽ മീഡിയയിലൂടെ വെളിപ്പടുത്തി. ഒരു മാസത്തെ പരിശീലനത്തിന്റെയും വിശ്രമത്തിന്റെയും ഭക്ഷണക്രമത്തിന്റെയും പശ്ചാത്തലത്തിൽ ശരീരഭാരം സുരക്ഷിതമായ അവസ്ഥയിലെത്തി എന്നും നടൻ ഒരു കുറിപ്പിലൂടെ പറഞ്ഞിരുന്നു.

ഇന്നിതാ ഭക്ഷണനിയന്ത്രണമില്ലാത്ത, വര്‍ക്കൗട്ടും ആവശ്യത്തിന് വിശ്രമവും എടുക്കുന്ന തന്‍റെ ശരീരത്തിന്‍റെ പുതിയ ചിത്രം താരം പങ്കുവെച്ചതോടെ ശ്രദ്ധ നേടിയിരിക്കുകയാണ്

ലോക്ക് ഡൗണില്‍ ദുല്‍ഖര്‍ നടത്തിവരുന്ന വര്‍ക്കൗട്ട് ചലഞ്ചിന് മറുപടി എന്ന നിലയിലായിരുന്നു പുതിയ പോസ്റ്റ്. ദുല്‍ഖറിനൊപ്പം പൃഥ്വിരാജിന്‍റെ ഭാര്യ സുപ്രിയ മേനോനും ഈ പോസ്റ്റിനു താഴെ രസകരമായ കമന്‍റുകളുമായെത്തി. അവയ്ക്ക് പൃഥ്വി മറുപടിയും നല്‍കി.ഇതിനകം തന്നെ ഫിറ്റ് ആയി തോന്നുന്നുണ്ടെന്നും ഇനി കുറച്ചുകൂട്ടി ഭാരം കൂട്ടാന്‍ നോക്കൂ എന്നുമായിരുന്നു ദുല്‍ഖറിന്‍റെ മറുപടി. അതാണ് തനിക്ക് പറ്റാത്തതെന്നും ദുല്‍ഖര്‍ കുറിച്ചു. എന്നാല്‍ മെലിഞ്ഞിരിക്കാനാണ് തനിക്ക് പറ്റാത്തതെന്നായിരുന്നു പൃഥ്വിയുടെ പ്രതികരണം. ശരീരം പരസ്പരം വച്ചുമാറാന്‍ കഴിഞ്ഞിരുന്നെങ്കിലോ എന്നും പൃഥ്വിരാജ് തമാശ പങ്കുവച്ചു. എന്നാല്‍ പൃഥ്വിയുടെ പുതിയ മേക്കോവര്‍ കണ്ട സുപ്രിയക്ക് ചോദിക്കാനുണ്ടായിരുന്നത് മറ്റൊന്നായിരുന്നു. “നിങ്ങള്‍ നജീബിനെ അവതരിപ്പിക്കാന്‍ പോയില്ലേ?”, സുപ്രിയ കമന്‍റായി ചോദിച്ചു. ചിത്രീകരണത്തിന്‍റെ അവസാനദിനത്തെ എന്‍റെ ചിത്രം നീ ഇതിനകം കണ്ടിട്ടുണ്ട് എന്നായിരുന്നു പൃഥ്വിയുടെ മറുപടി.

Noora T Noora T :