പൃഥ്വിരാജിന്റെ കരിയറിലെ മികച്ച ചിത്രങ്ങളില്‍ ഒന്നായിത്തീരാവുന്ന ചിത്രമാണ് ആടുജീവിതം. ചിത്രത്തിന് വേണ്ടി കഠിനമായ തയ്യാറെടുപ്പുകളായിരുന്നു പൃഥ്വി നടത്തിയത്. ചിത്രത്തിലെ നജീബിനായി തടി കുറച്ച് താടിയും മുടിയും നീട്ടി വളര്‍ത്തിയുള്ള പൃഥ്വിയുടെ ലുക്ക് ആരാധകര്‍ ഏറ്റെടുത്തിരുന്നു.
ഇപ്പോൾ ഇതാ ജോർദാനിൽ നിന്നുള്ള പൃഥ്വിരാജിന്റെ പുതിയ ചിത്രമാണ് പുറത്തുവന്നത്. ചിത്രം പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുക്കുകയും ചെയ്തു
കൊറോണ പ്രതിസന്ധിയെ തുടര്‍ന്ന് ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവെച്ചിരുന്നു. എന്നാൽ ഇപ്പോൾ ഷൂട്ടിങ് പുനഃരാരംഭിച്ചിട്ടുണ്ട്

സിനിമയുടെ ഷൂട്ടിംഗിനായി കഴിഞ്ഞമാസമാണ് സംഘം ജോര്‍ദാനിലെത്തിയത്. നടന് പൃഥ്വിരാജും സംവിധായകന് ബ്ലെസിയുമടക്കം 58 പേരാണ് ജോര്‍ദാനിലുള്ളത്.
കഴിഞ്ഞ ദിവസമായിരുന്നു പൃഥ്വിയുടേയും സുപ്രിയയുടെയും വിവാഹ വാർഷികം ചിത്രീകരണത്തിനായി ജോർദാനിലുള്ള താരം അവിടെ നിന്നാണ് സോഷ്യൽ മീഡിയയിലൂടെ പത്നിയ്ക്ക് വിവാഹ വാർഷികാശംസകൾ കുറിച്ചത് . ഒൻപത് വർഷങ്ങൾ… എന്നെന്നും ഒരുമിച്ചിരിക്കാനാണ് ഇപ്പോൾ വേർപെട്ടിരിക്കുന്നത്. കൊറോണക്കാലത്തെ പ്രണയം എന്ന ഹാഷ്ടാഗും താരം ചിത്രത്തോടൊപ്പം കുറിച്ചിരിക്കുന്നു.
kപൃഥ്വിരാജ് നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ബ്ലെസിയാണ്. ബെന്യാമിന് രചിച്ച ‘ആട് ജീവതം’ എന്ന നോവലിന് സിനിമാ ഭാഷ്യം ഒരുക്കുകയാണ് ബ്ലെസ്സി. കെ.ജി.എ ഫിലിംസിന്റെ ബാനറില്‍ കെ.ജി അബ്രഹാമാണ് ചിത്രം നിര്‍മ്മിക്കുന്നത്.
prithiraj