പ്രേക്ഷകരുടെ പ്രിയ താരമാണ് പൃഥ്വിരാജ്. നടനായും നിർമ്മാതാവായും സംവിധായകനായും മലയാള സിനിമയിൽ സ്ഥാനം ഉറപ്പിച്ചു. കൊച്ചിയിലെ ലുലുമാളില്‍ പോയിട്ടില്ലെന്നു തുറന്നു പറയുകയാണ് നടന് പൃഥ്വിരാജ്. സ്വാകാര്യ എഫ്എമ്മിനു നല്കിയ അഭിമുഖത്തിലാണ് പൃഥ്വി ഇക്കാര്യം തുറന്ന് പറഞ്ഞത്. എന്നാൽ പോകാത്തതിന്റെ കാരണം അന്വേഷിക്കുകയാണ്.
എനിക്ക് പരിചയമുള്ള ചില നടി സുഹൃത്തുക്കള്‍ പര്‍ദ്ദയൊക്കെ ഇട്ട് അവിടേക്ക് പോവാറുണ്ടെന്ന കാര്യത്തെക്കുറിച്ച് അറിയാം. എന്റെ ഹൈറ്റുള്ള ഒരാള്‍ പര്‍ദ്ദയൊക്കെയിട്ട് പോയാല്‍ സംശയാസ്പദമായി പിടിക്കപ്പെടും എന്നുള്ളത് കൊണ്ട് ആ സാഹസത്തിന് ഞാനില്ല.’ പൃഥ്വി പറയുന്നു . അതോടൊപ്പം തന്നെ കൊച്ചി മെട്രോയിലും താനിതുവരെ പോയിട്ടില്ലെന്നും പൃഥ്വി പറയുന്നു

ക്രിസ്മസ് റിലീസായി എത്തിയ ഡ്രൈവിംഗ് ലൈസന്‍സാണ് പൃഥ്വിരാജിന്റേതായി തിയേറ്ററുകളിലെത്തിയ ഏറ്റവും പുതിയ ചിത്രം. അയ്യപ്പനും കോശിയും, ആട് ജീവിതം തുടങ്ങിയവയാണ് അണിയറയില്‍ ഒരുങ്ങുന്നത്.
prithiraj