ആടുജീവിതത്തിലെ ജോര്‍ദാന്‍ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ട് അണിയറക്കാർ

പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും മികച്ച ചിത്രമായി കരുതുന്ന ആടുജീവിതത്തിലെ ജോര്‍ദാന്‍ ലൊക്കേഷന്‍ സ്റ്റില്‍ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ബ്ലെസിയുടെ സംവിധാനത്തിലാണ് ചിത്രം പുറത്തിറങ്ങുന്നത്. സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ജോർദാനിലാണ്. കോവിഡ് 19 സഹചര്യത്തില്‍ മലയാളത്തില്‍ നിന്ന് ചിത്രീകരണം നടക്കുന്നത് ആടുജീവിതം മാത്രമാണ്

സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് ജോര്‍ദാനിലുള്ള ഞങ്ങള്‍ സുരക്ഷിതരാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിലൂയോടെയാണ് അറിയിച്ചിരുന്നു. ജോര്‍ദാനിലെ വാദി റമ്മിലാണ് ഞങ്ങളിപ്പോള്‍ ഉള്ളത്. ഷൂട്ട് തുടരുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതു തന്നെയാണ് ഉചിതമായ മാര്‍ഗം. ജോര്‍ദാനിലെ വ്യോമഗതാഗതം പൂര്‍ണമായും നിരോധിച്ചിരിക്കുകയാണ്. ഞങ്ങളെല്ലാവരും സുരക്ഷിതരാണെന്നുമാണ് ഫേസ്ബുക്കിലൂടെ അറിയിച്ചത്

ചിത്രത്തിൽ അഭിനയിക്കുന്ന പ്രമുഖ ഒമാൻ നടൻ ഡോ. താലിബ് അൽ ബലൂഷി കോവിഡ് 19 രോഗത്തിന്റെ മുൻകരുതൽ നടപടിയുടെ ഭാഗമായി ജോർദാനിലെ ഹോട്ടലിൽ ഹോം ക്വാറന്റീനിലാണ്. പൃഥ്വിരാജ് അടക്കമുള്ള താരങ്ങളും സാങ്കേതിക പ്രവർത്തകരുമെല്ലാം സുരക്ഷിതരാണെന്ന് സിനിമയോട് അടുത്ത വൃത്തങ്ങൾ അറിയിച്ചിരുന്നു

PRITHIRAJ

Noora T Noora T :