എമ്പുരാൻ ചെയ്യാൻ പൃഥ്വിരാജ് അഞ്ച് ചിത്രങ്ങൾ ഉപേക്ഷിക്കേണ്ടി വരും; ആന്റണി പെരുമ്പാവൂർ

ബോക്സ്‍ ഓഫീസില്‍ മികച്ച റെക്കോർഡാണ് ലൂസിഫർ സ്വന്തമാക്കിയത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മലയാളത്തിൽ വൻ വിജയമായിരുന്നു. വിജയത്തിന് ശേഷം ലൂസിഫറിന്റെ രണ്ടാം ഭാഗം എമ്പുരാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും ചെയ്തു

ഈ വേളയിൽ പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് മനസ് തുറന്നിരിക്കുകയാണ് ചിത്രത്തിന്റെ നിർമാതാവായ ആന്റണി പെരുമ്പാവൂർ.’

എമ്പുരാൻ ചെയ്യാൻ അഞ്ച് ചിത്രങ്ങളെങ്കിലും രാജുവിന് വേണ്ടെന്നുവയ്‌ക്കേണ്ടിവരും. ഇത്രയ്ക്കും ആത്‌മാർത്ഥതയുള്ള ഒരു സംവിധായകനെ കിട്ടാൻ വലിയ ബുദ്ധിമുട്ടാണ്. ഇന്ത്യൻ സിനിമയിലെ ഹിറ്റ്‌ മേക്കറുടെ ആദ്യ നിരയിൽ അധികം വൈകാതെ പൃഥ്വിരാജ് സ്ഥാനം പിടിക്കും. ലൂസിഫർ കണ്ട് രജനീകാന്തും ഷാരൂഖ് ഖാനും അദ്ദേഹത്തെ വിളിച്ചിട്ടുണ്ട്. അവർ കൊണ്ടുപോകുന്നതിന് മുമ്പ് ഉപയോഗപ്പെടുത്താനുള്ള ശ്രമത്തിലാണ് ഞാൻ’- ആന്റണി പെരുമ്പാവൂർ പറഞ്ഞു. ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസ് തുറന്നത്.

Antony Perumbavoor

Noora T Noora T :