അഭിനന്ദ്‌ എന്നോട് പറഞ്ഞു ;ആദ്യം പ്രയാഗയെ എനിക്കിഷ്ടമല്ലായിരുന്നു. എന്നാല്‍ കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ ഇഷ്ടം തോന്നി – പ്രയാഗ മാർട്ടിൻ

അഭിനന്ദ്‌ എന്നോട് പറഞ്ഞു ;ആദ്യം പ്രയാഗയെ എനിക്കിഷ്ടമല്ലായിരുന്നു. എന്നാല്‍ കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ ഇഷ്ടം തോന്നി – പ്രയാഗ മാർട്ടിൻ

യുവാക്കളുടെ പ്രിയ താരമാണ് പ്രയാഗ മാർട്ടിൻ. നിരവധി ആരാധകരുള്ള പ്രയാഗക്ക് പക്ഷെ ഒരു സ്പെഷ്യൽ വളരെ സ്പെഷ്യൽ ആരാധകനുണ്ട്. ആ ആരാധകനെ പറ്റി മനസു തുറക്കുകയാണ് താരം. അഭിനന്ദ് എന്നാണ് പ്രയാഗയുടെ ആരാധകന്റെ പേര്. ഒരിക്കല്‍ അദ്ദേഹം തന്നെ അതിശയിപ്പിച്ചുവെന്ന് തുറന്ന് പറയുകയാണ് പ്രയാഗയിപ്പോള്‍.

‘അഭിനന്ദ് എനിക്കൊരിക്കല്‍ ഒരു പെന്‍ഡ്രൈവില്‍ വോയിസ് ക്ലിപ്പ് അയച്ചു തന്നു. അതില്‍ പറയുന്നുണ്ടായിരുന്നു, പ്രയാഗയെ എനിക്കിഷ്ടമല്ലായിരുന്നു. എന്നാല്‍ കൂടുതല്‍ അടുത്തറിഞ്ഞപ്പോള്‍ ഇഷ്ടം തോന്നി. അഭിനന്ദിനെ ഞാന്‍ ഒരിക്കല്‍ നേരിട്ടു കണ്ടിട്ടുണ്ട്. പക്ഷേ അന്ന് അത് അയാളാണെന്ന് എനിക്കറിയില്ലായിരുന്നു. എനിക്കൊപ്പം എടുത്ത സെല്‍ഫി ഒരിക്കല്‍ അയച്ചു തന്നപ്പോഴാണ് എനിക്ക് മനസ്സിലായത്. അഭിനന്ദ് വിവാഹാഭ്യര്‍ഥനയൊന്നും നടത്തിയിട്ടില്ല.

എന്റെ പിറന്നാളിന് അഭി എനിക്ക് ഒരു സമ്മാനം അയച്ചു തന്നു. ഞാനും അപ്പയും അമ്മയും ഒരുമിച്ച് നില്‍ക്കുന്ന ചിത്രം, അത് ക്രിസ്റ്റലില്‍ തീര്‍ത്തതായിരുന്നു. അതില്‍ റോസാപ്പൂ ഉണ്ടായിരുന്നു. ഞാന്‍ ശരിക്കും അത്ഭുതപ്പെട്ടുപോയി. ആദ്യം ഞാന്‍ വിചാരിച്ചത് എന്റെ അപ്പയും അമ്മയും കൂടി പ്ലാന്‍ ചെയ്ത വിവാഹലോചനയാണ് ഇതെന്നാണ്. അല്ലെങ്കില്‍ എന്തെങ്കിലും തമാശയായിരിക്കുമെന്ന്. ജീവിതത്തില്‍ ആദ്യമായാണ് എനിക്ക് ഇത്തരത്തില്‍ ഒരു അനുഭവം. അതിലെ വോയിസ് നോട്ട് കേട്ട് ഞാന്‍ സത്യത്തില്‍ കരഞ്ഞു പോയി’- പ്രയാഗ പറഞ്ഞു.

prayaga martin about her fan

Sruthi S :