അതെല്ലാം കണ്ട ഞാൻ വീണു പോയി -ലിജോ ജോസ് പെല്ലിശ്ശേരിയെപ്പറ്റി പ്രതാപ് പോത്തൻ

അതെല്ലാം കണ്ട ഞാൻ വീണു പോയി -ലിജോ ജോസ് പെല്ലിശ്ശേരിയെപ്പറ്റി പ്രതാപ് പോത്തൻ

സിനിമയിൽ പരീക്ഷങ്ങൾ നല്ല രീതിയിൽ ഉപയോഗിക്കുകയും അതിനു കൃത്യമായ റിസൾട്ട് നേടുകയും ചെയ്യുന്ന വിജയ സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി . ഏത് സിനിമ പ്രേമിയും അദ്ദേഹത്തിന്റെ ആമേന്റയും അങ്കമാലി ഡയറീസിന്റെയും ഈ മ യൗ തുടങ്ങിയ ചിത്രങ്ങളുടെയും ആരാധകനായിരിക്കും. ഇപ്പോൾ പെല്ലിശ്ശേരി ബ്രില്ലിയൻസിൽ വീണു പോയതായി പരായുകയാണ് നടൻ പ്രതാപ് പോത്തൻ.

പ്രതാപ് പോത്തൻ്റെ ഫേസ്ബുക്ക് കുറിപ്പ്

കുറച്ച്‌ നാളുകള്‍ക്കു മുന്‍പ് ഞാന്‍ ലിജോ ജോസ് പെല്ലിശേരിയുടെ ആമേന്‍ കണ്ട്, എനിക്കിഷ്ടപ്പെട്ടു. ആമേനില്‍ ഉപയോഗിച്ചത് മര്‍കുവേഷ്യന്‍ ആന്‍ഡ് മാജിക്കല്‍ റിയലിസം ആയിരുന്നു. പെല്ലിശേരിക് ഒരു ഡാര്‍ക്ക് ഹ്യൂമൗര്‍ സെന്‍സ് ഉണ്ട്.അദ്ദേഹത്തിൻ്റെ എല്ലാ പാടങ്ങളിലും ഈ ഹ്യൂമൗര്‍ കാണാന്‍ സാധിക്കും. ഇന്നലെ ഞാന്‍ ഈ മാ യൗ കണ്ടു. അതിലെ മേക്കിങ് എനിക്ക് ഇഷ്ടപ്പെട്ടു, ഒരു ദിവസം കൊണ്ട് നടക്കുന്ന കഥയിലെ മഴ അദ്ദേഹം ദൃശ്യവത്കരിച്ചതും, ശബ്ദവും, ഛായാഗ്രഹണം എല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്നത് ആണ്. ഇന്ന് ഞാന്‍ അങ്കമാലി ഡയറീസ് കണ്ടു.

അതിലെ ഛായാഗ്രഹണവും, സംഗീതവും, മേക്കിങ്, അഭിനയം എല്ലാം കണ്ടു ഞാന്‍ വീണ് പോയി. ഈ പടത്തിന്റെ സിംഗിള്‍ ഷോട്ടില്‍ എടുത്ത ക്ലൈമാക്സ്‌, അതും വളരെ ജനങ്ങളുടെ ഇടയില്‍ 15 മിനിറ്റ് സമയം അദ്ദേഹം വളരെ നല്ല പോലെ എടുത്തു.ലിജോ ക്ലൈമാക്സ്‌ , മിസ്സെന്‍സിന് വളരെ ഭംഗി ആയിട്ടു അദ്ദേഹം അറേഞ്ച് ചെയ്തു. ഞാന്‍ അദ്ദേഹത്തിന്റെ ഒരു ഫാന്‍ ആയി മാറി .

prathap pothen about lijo jose pellissery

Sruthi S :