ഇനി ഹൊറര്‍ സിനിമ; കൂടുതല്‍ വിവരങ്ങള്‍ ഉടന്‍

സലാര്‍ സിനിമയുടെ രണ്ടാം ഭാഗം ചെയ്തതിന് ശേഷം ഹൊറര്‍ സിനിമ ചെയ്യുന്നതിലേക്ക് കടക്കുമെന്ന് സംവിധായകന്‍ പ്രശാന്ത് നീല്‍. തനിക്ക് പല തരത്തിലുള്ള സിനിമകളും ചെയ്യാന്‍ ഇഷ്ടമാണെന്നും പ്രശാന്ത് നീല്‍ പറഞ്ഞു. ഒരു ദേശീയമാദ്ധ്യമത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു ഇക്കാര്യങ്ങള്‍ പറഞ്ഞത്.

‘സലാര്‍ സിനിമയുടെ രണ്ടാം ഭാഗം നേരത്തെ തയ്യാറാക്കിയതാണ്. സിനിമയുടെ ചിത്രീകരണത്തിന് ഉടന്‍ തുടക്കമാകും. പ്രേക്ഷകരിലേക്ക് സിനിമ വേഗത്തിലെത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്. ഒരുപാട് ആരാധകര്‍ രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നെന്ന് അറിയാം. ഉടന്‍ തന്നെ ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും പുറത്ത് വിടുന്നതാണ്.

സിനിമാ പ്രേക്ഷകരെ എന്റെ സിനിമയിലൂടെ എന്റര്‍ടെയിന്‍ ചെയ്യിക്കുക എന്നതാണ് എന്റെ ലക്ഷ്യം. ഞാന്‍ തിരഞ്ഞെടുക്കുന്ന സിനിമകളുടെ ആത്യന്തികമായ ലക്ഷ്യവും അതാണ്. സലാര്‍ മനസിലാക്കാന്‍ പ്രയാസമുള്ള ഒരു സിനിമയാണ്.

എന്നാല്‍, എന്റെ അടുത്ത പ്രൊജക്ട് ഒരു ഹൊറര്‍ സിനിമ ആയിരിക്കും. എന്റെ ഓരോ സിനിമയ്ക്കും പ്രേക്ഷകര്‍ നല്‍കിയ സ്‌നേഹം ഇനി വരുന്ന സിനിമകള്‍ക്കും നല്‍കുമെന്ന് പ്രതീക്ഷിക്കുന്നു.’ പ്രശാന്ത് നീല്‍ പറഞ്ഞു.

Vijayasree Vijayasree :