ബാഹുബലി ലുക്കിൽ പ്രണവ് മോഹൻലാൽ !! മരക്കാറിലെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോ വൈറലാകുന്നു…

ബാഹുബലി ലുക്കിൽ പ്രണവ് മോഹൻലാൽ !! മരക്കാറിലെ ചിത്രീകരണത്തിനിടെ എടുത്ത ഫോട്ടോ വൈറലാകുന്നു…

പ്രിയദർശൻ സംവിധാനം ചെയ്യുന്ന പുതിയ ചിത്രം മരക്കാർ അറബിക്കടലിന്റെ സിംഹം പ്രഖ്യാപിക്കപ്പെട്ടത് മുതൽ ആളുകൾ കാത്തിരിക്കുന്ന ചിത്രമാണ്. നൂറു കോടിയിലധികം രൂപ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൽ ബോളിവുഡിൽ നിന്നും കോളിവുഡിൽ നിന്നുമൊക്കെ നിരവധി താരങ്ങളാണ് അണിനിരക്കുന്നത്. എന്നാൽ ആളുകൾ കാത്തിരിക്കാൻ കാരണം ഇതൊന്നുമല്ല. നായകൻ മോഹൻലാലിനൊപ്പം പ്രണവും ചിത്രത്തിൽ എത്തുന്നു എന്നതായിരുന്നു ആ കാരണം.

ഇപ്പോഴിതാ സിനിമയുടെ ചിത്രീകരണത്തിനിടെ എടുത്തതെന്ന് പറയപ്പെടുന്ന ഒരു ചിത്രം പുറത്തായിട്ടുണ്ട്. മിക്ക ഫാൻ പേജുകളിലും ഗ്രൂപ്പുകളിലും ഇത് പ്രചരിക്കുകയും ചെയ്യുന്നുണ്ട്. മരക്കാർ അറബിക്കടലിന്റെ സിംഹത്തിൽ കുഞ്ഞാലി മരക്കാറിന്റെ ചെറുപ്പകാലമാണ് പ്രണവ് അവതരിപ്പിക്കുന്നത്. ആ വേഷത്തിൽ നിൽക്കുന്ന ചിത്രമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത് താനും. എന്നാൽ അണിയറപ്രവർത്തകർ ഈ കാര്യങ്ങൾ ഒന്നും തന്നെ സ്ഥിരീകരിച്ചിട്ടില്ല.

ഒരു സിനിമ മാത്രമാണ് പ്രണവ് മലയാളത്തിൽ അഭിനയിച്ചിട്ടുള്ളത്. ആ ഒരൊറ്റ സിനിമയിലൂടെ തന്നെ പ്രേക്ഷക മനം കീഴടക്കാനും പ്രണവിന്റെ സാധിച്ചിരുന്നു. ആക്ഷൻ രംഗങ്ങളിൽ പ്രണവ് പ്രകടിപ്പിക്കുന്ന താല്പര്യവും പെർഫെക്ഷനും ഈ സിനിമയിൽ ഏറെ ഉപകാരപ്പെടും എന്ന് ആരാധകർ പ്രതീക്ഷിക്കുന്നുണ്ട്.

Pranav Mohanlal still from Marakkar arabikaldalinte simham

Abhishek G S :