ഇങ്ങനെയും പാവം ഉണ്ടാവുമോ ; ‘അമ്മ സുചിത്രയ്‌ക്കൊപ്പം എയർപോർട്ടിലെത്തിയ പ്രണവിന് സംഭവിച്ചത്? വൈറലായി വിഡിയോ

പ്രേക്ഷകർക്കേറെ പ്രിയങ്കരനാണ് മോഹൻലാലിന്റെ മകനും നടനുമായ പ്രണവ് മോഹൻലാൽ. ഇന്ന് സിനിമയിൽ ഉള്ളതിനേക്കാൾ പ്രണവിന്റെ യഥാർത്ഥ ജീവിതത്തെ ആരാധനയോടെ നോക്കി കാണുന്നവരാണ് പല യുവാക്കളും.

പ്രണവിന്റെ ജീവിതരീതിയാണ് ആളുകളെ പ്രണവിന്റെ ആരാധകരാക്കിയത്. യാത്രയും സാഹസികതയും ഒപ്പം ഇത്തിരി സംഗീതവും ചേർന്നതാണ് പ്രണവ് എന്ന നടൻ. ഇപ്പോഴിതാ പ്രണവിന്റെ സംബന്ധിച്ച് പുറത്തെത്തിയിരിരക്കുന്ന വാർത്തയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. പ്രണവിന്റെ ഒരു വിഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

പ്രണവ് മോഹൻലാലിനേയും അമ്മ സുചിത്രയെയും വിമാനത്താവളത്തിലേക്കുള്ള യാത്രയില്‍ പിന്തുടര്‍ന്ന് ആരാധകര്‍ പകര്‍ത്തിയ വിഡിയോയാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ”ലാലേട്ടനാണെന്ന് വിചാരിച്ചു വണ്ടിയുടെ പുറകിൽ പോയതാ..പക്ഷേ അപ്പു ” എന്ന ക്യാപ്ഷനോടെയാണ് യൂട്യൂബില്‍ വിഡിയോ പ്രത്യക്ഷപ്പെട്ടത്.

വിമാനത്താവളത്തിന്റെ ഉള്ളിലേക്ക് പ്രവേശിക്കുമ്പോൾ പ്രണവിനൊപ്പം ഫോട്ടോ എടുക്കാനായി വരുന്നവർക്കൊപ്പമെല്ലാം ക്ഷമയോടെ നിൽക്കുന്നതും വിഡിയോയിൽ ഉണ്ട്. ആരാധകര്‍ തോളില്‍ കൈവെച്ച് ഫോട്ടോയെടുക്കമ്പോള്‍ ക്ഷമയോടെ നിൽക്കുന്ന നടനെ പ്രകീര്‍ത്തിച്ച് വിഡിയോയ്ക്ക് താഴെ നിരവധി കമന്റുകള്‍ വരുന്നുണ്ട്.

‘ഇങ്ങനെയും പാവം ഉണ്ടാവുമോ’ ‘എന്റെ പൊന്നോ സിംപിള്‍’, ‘പാവം ഒരു പയ്യന്‍’, ‘എന്റമ്മോ എത്ര സിപിംള്‍’, ‘കുറച്ചു ജാഡയൊക്കെയാവാം’, ‘അടുത്ത സിനിമയ്ക്കായി കാത്തിരിക്കുന്നു’. എന്നിങ്ങനെ നിരവധി കമന്റുകളാണ് വരുന്നത്.

Vismaya Venkitesh :