വെള്ളത്തിലേക്കുള്ള ചാട്ടം, മരം കയറ്റം, ഗിറ്റാര്‍ വായന; ആദ്യ റീലിസ് വീഡിയോയുമായി പ്രണവ് മോഹൻലാൽ

അടുത്തിടെയാണ് പ്രണവ് മോഹൻലാൽ സോഷ്യൽ മീഡിയയിൽ സജീവമായത്. സിനിമയെക്കാൾ ഏറെ യാത്രകളെ സ്നേഹിക്കുന്ന പ്രണവിന്റെ ചിത്രങ്ങളും വീഡിയോകളും ഏറെ ശ്രദ്ധനേടാറുണ്ട്. താരത്തിന്റെ സാഹസിക യാത്രകൾ കണ്ട് ‘മല്ലു സ്പൈഡർമാൻ’ എന്നാണ് ആരാധകർ പ്രണവിനെ വിശേഷിപ്പിച്ചത്.
പ്രണവ് സഞ്ചാര പ്രിയനാണ്. യാത്രയെ ഏറെ പ്രണയിക്കുന്ന താരം യാത്രകള്‍ക്കിടയില്‍ കിട്ടുന്ന ഇടവേളയിലാണ് സിനിമയില്‍ അഭിനയിക്കുന്നത്.

ഇപ്പോഴിതാ അവിടെ ആദ്യ റീല്‍സ് വീഡിയോയുമായി എത്തിയിരിക്കുകയാണ് പ്രണവ്.

ജീവിതത്തില്‍ താന്‍ ഏറെ ഇഷ്ടപ്പെടുന്ന യാത്ര, സാഹസികത, സംഗീതം എന്നിവയൊക്കെ പ്രണവിന്‍റെ ആദ്യ റീല്‍സില്‍ ഉണ്ട്. വെള്ളത്തിലേക്കുള്ള ചാട്ടവും മരംകയറ്റവും റോക്ക് ക്ലൈമ്പിംഗും കളിമണ്‍പാത്ര നിര്‍മ്മാണവും ഗിറ്റാര്‍ വായനയുമൊക്കെ ആ വീഡിയോയില്‍ കാണാം. എന്നാല്‍ ഇത് എവിടെനിന്നുള്ള ദൃശ്യങ്ങളാണെന്ന് പ്രണവ് പറഞ്ഞിട്ടില്ല. ആദ്യ റീല്‍സ് വീഡിയോ ആണെന്നു മാത്രം പറഞ്ഞിട്ടുണ്ട്. സ്പെയിന്‍ യാത്രയില്‍ നിന്നുള്ള ചിത്രങ്ങള്‍ ഒരാഴ്ച മുന്‍പ് ഇന്‍സ്റ്റഗ്രാമിലൂടെത്തന്നെ പ്രണവ് പങ്കുവച്ചിരുന്നു.

പ്രണവിന്‍റെ കരിയറിലെ ശ്രദ്ധേയ വിജയങ്ങളിലൊന്നായിരുന്നു വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ എത്തിയ ഹൃദയം. ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യം പുറത്തിറങ്ങി ആറ് വര്‍ഷത്തിനിപ്പുറമാണ് വിനീത് ശ്രീനിവാസന്‍റെ സംവിധാനത്തില്‍ മറ്റൊരു ചിത്രം പുറത്തെത്തുന്നത്. പ്രണവ് നായകനാവുന്ന മൂന്നാമത്തെ ചിത്രവുമാണിത്. കൊവിഡ് മൂന്നാം തരംഗത്തിന്‍റെ പശ്ചാത്തലത്തില്‍ പല പ്രധാന റിലീസുകളും മാറ്റിയപ്പോള്‍ പ്രഖ്യാപിച്ച റിലീസ് തീയതിയില്‍ തന്നെ ചിത്രം തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‍മണ്യത്തിന്‍റെ തീരുമാനം.

പ്രണവിന്‍റെ ആദ്യ 50 കോടി ചിത്രവുമാണിത്. പ്രണവ് മോഹന്‍ലാല്‍ യൂറോപ്പ് യാത്രയിലാണെന്നും ഒരു രാജ്യത്തുനിന്ന് മറ്റൊരു രാജ്യത്തേക്ക് 800 മൈല്‍ കാല്‍നടയായാണ് ഇപ്പോള്‍ യാത്ര ചെയ്യുന്നതെന്നും വിനീത് ശ്രീനിവാസന്‍ ഈയിടെ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു. മുകുന്ദന്‍ ഉണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രവുമായി ബന്ധപ്പെട്ട് നടന്ന അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം വെളിപ്പെടുത്തിയത്.

Noora T Noora T :