സിനിമയില്‍ എത്തുന്നതിന് മുന്‍പ് തന്നെ നിറയെ ആരാധകരെ സ്വന്തമാക്കിയ താരമാണ് പ്രണവ് മോഹന്‍ലാല്‍. തുടക്കത്തില്‍ താരപുത്രന്‍ എന്ന ലേബലിലാണ് പ്രണവ് അറിയപ്പെട്ടതെങ്കിലും പിന്നീട് സ്വന്തം വ്യക്തിത്വത്തിലൂടെ പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധിക്കപ്പെടുകയായിരുന്നു. വളരെ സിമ്പിള്‍ ആയ ജീവിത ശൈലിയാണ് പ്രണവ് പിന്തുടരുന്നത്.
കഴിഞ്ഞ ദിവസമായിരുന്നു പ്രണവിന്റെ ജീവിതത്തെ സംബന്ധിക്കുന്ന പല കഥകളും പ്രചരിച്ചു. അതിലൊന്ന് പ്രണവ് മോഹൻലാൽ പ്രണയത്തിലാണെന്ന കാര്യമാണ്. സംവിധായകൻ ആലപ്പി അഷ്‌റഫ് പുറത്ത് വിട്ട വീഡിയോയിലാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്. . ഇടയ്ക്ക് നടിയും താരപുത്രിയുമായ കല്യാണി പ്രിയദർശന്റെ പേരിനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിന്നെങ്കിലും പ്രണവിന്റെ പ്രണയിനി അതല്ലെന്നാണ് അഷ്‌റഫ് വ്യക്തമാക്കുന്നത്.
കല്യാണിക്ക് അമ്മ ലിസിയെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുകൊണ്ടു വരണം എന്ന ആഗ്രഹമുണ്ട്. അതിനായി അവൾ ശ്രമിക്കുന്നുമുണ്ട്. നല്ല വേഷങ്ങൾ തേടിയെത്തിയത് അഭിനയത്തിലേക്ക് തിരിച്ചുവരുമെന്ന ലിസിയും ഉറപ്പ് നൽകിയിട്ടുണ്ട്. സ്വന്തം കാലിൽ നിൽക്കണം എന്നാഗ്രഹിച്ച കല്യാണി സ്വന്തം പണം കൊണ്ട് ഫ്ലാറ്റും കാറും ഒക്കെ വാങ്ങിക്കഴിഞ്ഞു.
ഇതിനിടയിൽ കല്യാണി പ്രിയദർശന്റെ വിവാഹം കഴിഞ്ഞു, പ്രിയനും ലിസിയും പങ്കെടുത്തില്ല എന്നൊക്കെയുള്ള വാർത്തകൾ ഒരുപാട് വന്നു. എന്നെ സോഷ്യൽ മീഡിയ പലവട്ടം കല്യാണം കഴിപ്പിച്ചുകഴിഞ്ഞു എന്നാണ് കല്യാണി ഇതിനെ കുറിച്ച് പറഞ്ഞത്. ഒരു വിഭാഗം ആൾക്കാർക്ക് അറിയേണ്ടത് കല്യാണിയെ മോഹൻലാലിന്റെ മകൻ പ്രണവ് വിവാഹം കഴിക്കുമോ എന്നാണ്.
അത് പലരും ആഗ്രഹിക്കുകയും പലരും വിശ്വസിക്കുകയും ചെയ്യുന്നുണ്ടാവും. ഞാനത് ലിസിയോട് തുറന്നു ചോദിച്ചു. അവർ നൽകിയ മറുപടി ഇതാണ്. അങ്ങനെ അവർക്കൊരു ആഗ്രഹമുണ്ടെങ്കിൽ രണ്ട് വീട്ടുകാർക്കും സന്തോഷമുള്ള കാര്യമല്ലേ. അവർ തമ്മിൽ അങ്ങനെയൊരു റിലേഷൻഷിപ്പ് ഇല്ല. ബ്രദർ-സിസ്‌റ്റർ ബന്ധം മാത്രമേ അവർ തമ്മിലുള്ളൂ. അപ്പു അവരുടെയൊക്കെ ഒരു ഹീറോയെ പോലെയാണ്.
അപ്പു മരം കേറും, മതിൽ ചാടും, കുട്ടികളുടെയൊക്കെ ഹീറോയാണ് അപ്പു. കൂടാതെ അപ്പുവിന് ഒരു പ്രണയമുണ്ട്. അത് ജർമനിയിലുള്ള ഒരു കുട്ടിയുമായിട്ടാണ്. കല്യാണിയ്ക്ക് ആരുമായും പ്രണയം ഉണ്ടായിട്ടില്ല. പ്രണവിനയേ കെട്ടൂ എന്ന് സോഷ്യൽ മീഡിയയിലൂടെ വിലപിക്കുന്ന നടിയോടാണ്, ഇനി കാത്തിരിക്കേണ്ട ഇനി പ്രതീക്ഷ വേണ്ട, എല്ലാം കൈവിട്ടുപോയി എന്നാണ് ആലപ്പി അഷ്റഫ് പറഞ്ഞിരുന്നത്.
അതേസമയം അങ്ങനെ എങ്കിൽ അഷ്‌റഫ് പറഞ്ഞ ആ ജർമ്മൻ യുവതി ഇതായിക്കൂടെ എന്നാണ് ആരാധകരുടെ സംസാരം, ഒരിക്കലും താരത്തിന്റെ ഒരു മണ്ടൻ തീരുമാനമാകില്ല പ്രണവിനെ അത്രയും അറിയുന്നവൾ ആകും ഈ കക്ഷി എന്നുള്ള കമന്റുകളും ഇപ്പോൾ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്.