രജപുത്ര വിഷ്വൽ മീഡിയായുടെ ബാനറിൽ എം.രഞ്ജിത്ത് നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്ത തുടരും എന്ന സിനിമ ലോകമെമ്പാടും മികച്ച അഭിപ്രായം നേടി പ്രദർശനം തുടരുകയാണ്. ഇപ്പോഴിതാ ശോഭനയുടെ കടുത്ത ആരാധകനാണ് താനെന്നും ‘തുടരും’ ചിത്രത്തില്‍ ഒപ്പം അഭിനയിക്കാന്‍ കഴിഞ്ഞത് ജീവിതത്തിലെ ഏറ്റവും വലിയ നിമിഷങ്ങളായിരുന്നുവെന്നും നടന്‍ പ്രകാശ് വര്‍മ.
ശോഭന മാഡം. എനിക്ക് എന്ത് പറയണം എന്നറിയില്ല. ഒരു തലമുറ മുമ്പുള്ള ഏതൊരു മലയാളി പുരുഷന്റെയും ബാല്യകാല പ്രണയമാണ് നിങ്ങൾ. ഞങ്ങൾ നിങ്ങളെ കണ്ടാണ് വളർന്നത്. സുന്ദരിയായ, തിളക്കമുള്ള, പ്രതിഭാശാലിയും അതിശയകരമായ ധൈര്യശാലിയുമായ വ്യക്തിയാണ് നിങ്ങള്‍.
ജോർജ്ജ് സാറിന് ഭീഷണിക്കു കീഴിൽ നിങ്ങൾക്ക് സഹിക്കേണ്ടി വന്ന പീഡനങ്ങള്‍ ചിത്രീകരിക്കുന്ന വേളയില്‍ നേരിടേണ്ടി വന്ന കഠിനമായ സാഹചര്യങ്ങളെല്ലാം അവഗണിച്ച് നമ്മുടെ കോമ്പിനേഷൻ സീനുകള്‍ ചിത്രീകരിക്കാന്‍ അങ്ങേയറ്റം ഊഷ്മളതയോടെയും സ്‌നേഹത്തോടെയുമാണ് മാഡം സഹകരിച്ചത്.
എന്നെ സഹിച്ചതിന് നന്ദി. ഈ സിനിമയെയും നിങ്ങളോടൊത്തുള്ള മനോഹരമായ നിമിഷങ്ങളേയും ഞാൻ എന്നും വിലമതിക്കും. എനിക്കുകൂടി നിങ്ങളുടെ അഭിനയജീവിതത്തില്‍ ഇടം നൽകിയതിന് നന്ദി. എപ്പോഴും എന്നെന്നും ഞാന്‍ ഒരു ഫാന്‍ ബോയ് ആയിരിക്കും.’പ്രകാശ് വര്‍മ കുറിച്ചു.