‘ക്യാമറയ്ക്ക് പിന്നില്‍ നമുക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്’; മമ്മൂട്ടിയോട് പ്രാചി തെഹ്‌ലാന്‍

നവാഗതനായ റോബി വര്‍ഗീസ് രാജിനൊപ്പം മമ്മൂട്ടി ഒന്നിച്ച ‘കണ്ണൂര്‍ സ്‌ക്വാഡ്’ ദിവസങ്ങള്‍ക്ക് മുന്‍പാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്. ‘പാക്ക് അപ്പ്’ സമയം, മുഴുവന്‍ സംഘാംഗങ്ങള്‍ക്കുമൊപ്പം എടുത്ത ചിത്രം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചുകൊണ്ട് നടന്‍ തന്നെയാണ് ഈ വിവരം പ്രേക്ഷകരെ അറിയിച്ചതും.

ചിത്രത്തിനു താഴെ വന്ന ഒരു കമന്റ് ആണ് ഇപ്പോള്‍ ചര്‍ച്ചകള്‍ക്ക് വഴിവയ്ക്കുന്നത്. മമ്മൂട്ടി ചിത്രം ‘മാമാങ്ക’ത്തില്‍ നായികയായി എത്തിയ പ്രാചി തെഹ്‌ലാന്‍ ആണ് ചിത്രത്തിനു താഴെ കമന്റു ചെയ്തയാള്‍. സിനിമയുടെ സാങ്കേതിക മേഖലകളില്‍ കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതിനെക്കുറിച്ചാണ് നടി സംസാരിച്ചത്.

‘ക്യാമറയ്ക്ക് പിന്നില്‍ നമുക്ക് കൂടുതല്‍ സ്ത്രീകളെ ഉള്‍പ്പെടുത്തേണ്ടതുണ്ട്’ പ്രാചി പറഞ്ഞു. മികച്ച ഫോട്ടോ ആണെന്ന് കൂടി പറഞ്ഞ് മമ്മൂട്ടിയ്ക്ക് അഭിനന്ദനമറിയിച്ചാണ് നടി കമന്റ് അവസാനിപ്പിക്കുന്നത്.

പഞ്ചാബി ചിത്രങ്ങളിലൂടെ സിനിമയില്‍ അരങ്ങേറിയ പ്രാചി തെഹ്!ലാന്റെ മലയാള സിനിമയിലെ അരങ്ങേറ്റമായിരുന്നു ‘മാമാങ്കം’. ഉണ്ണിമായ എന്ന കഥാപാത്രത്തെയാണ് നടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ജീത്തു ജോസഫ് മോഹന്‍ലാല്‍ ടീമിന്റെ ‘റാമി’ ലും പ്രാചി അഭിനയിക്കുന്നുണ്ട്.

Vijayasree Vijayasree :