അന്തരിച്ച നടനും ഡിഎംഡികെ നേതാവുമായ വിജയകാന്തിന്റെ വേര്‍പാടിന്റെ വേദനയിലാണ് തമിഴ് സിനിമലോകം. രാഷ്ട്രീയത്തില്‍ നിന്നും സിനിമ മേഖലയില്‍ നിന്നും നിരവധി പേരാണ് വിജയകാന്തിന്റെ മരണത്തില്‍ അനുശോചനം അറിയിക്കുന്നത്. ഇപ്പോഴിതാ നടന്‍ പ്രഭുദേവ വിജയകാന്തിനെ അനസ്മരിച്ച് രംഗത്തെത്തിയിരിക്കുകയാണ്. എല്ലാവര്‍ക്കും വിജയകാന്ത് ക്യാപ്റ്റനാണ് എന്നാണ് പ്രഭുദേവ പറയുന്നത്. കൂടാതെ ഇങ്ങനെയൊരു ഹീറോയെ താന്‍ കണ്ടിട്ടിട്ടില്ലെന്നും പ്രഭുദേവ ഓര്‍മ്മിക്കുന്നു.
‘വലിയ വ്യക്തിയാണ് അദ്ദേഹം. എനിക്ക് മാത്രമല്ല എല്ലാവര്‍ക്കും ക്യാപ്റ്റനാണ് അദ്ദേഹം. ഇങ്ങനെയൊരു ഹീറോയെ ഞാന്‍ കണ്ടിട്ടേയില്ല. മഹാനായ വ്യക്തിയാണ് അദ്ദേഹം. ചിലരൊന്നും ഞാനീ പറയുന്നത് വിശ്വസിക്കില്ലായിരിക്കാം അത്ര മാത്രം മഹാനായ ഹീറോയാണ് വിജയകാന്ത് സര്‍.
വളരെ നല്ല മനുഷ്യന്‍. അത്ര നല്ലവനായി ഒരാള്‍ക്ക് ഇരിക്കാന്‍ സാധിക്കുമോ? അദ്ദേഹത്തിന് അത് സാധിക്കും. വലിയ മനുഷ്യനാണ് അദ്ദേഹം, വളരെ വലിയ മനുഷ്യന്‍’ എന്നാണ് ഒരു തമിഴ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വിജയകാന്തിനെ കുറിച്ച് പ്രഭുദേവ പറഞ്ഞത്.
ഇന്നലെ ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു വിജയകാന്തിന്റെ അന്ത്യം. ന്യൂമോണിയ ബാധിതനായിരുന്ന അദ്ദേഹത്തെ കോവിഡും ബാധിച്ചിരുന്നു. മെഡിക്കല്‍ ബുറ്റളിനിലൂടെ ആശുപത്രി അധികൃതരാണ് മരണവിവരം അറിയിച്ചത്. കഴിഞ്ഞ കുറച്ചു വര്‍ഷമായി പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സജീവമല്ലായിരുന്നു വിജയകാന്ത്. വിജയകാന്തിന്റെ അഭാവത്തില്‍ ഭാര്യ പ്രേമലതയാണ് പാര്‍ട്ടിയെ നയിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ സഖ്യം സംബന്ധിച്ച് ചര്‍ച്ചകള്‍ നടക്കുന്നതിനിടെയാണ് വിയോഗം.