എട്ടു വര്‍ഷത്തെ ആ ബന്ധം വല്ലാതെ സങ്കടത്തിലാക്കിയാണ് അവസാനിച്ചത്,ആരെയും വിഷമിപ്പിച്ച് എല്ലാം വെട്ടിപ്പിടിച്ച് നേടുന്ന പ്രണയത്തില്‍ ഒര്‍ത്ഥവുമില്ല; പ്രബിൻ

ചെമ്പരത്തി പരമ്പരയിലൂടെ ശ്രദ്ധേയനായ താരമാണ് നടൻ പ്രബിൻ. ചെമ്പരത്തിയിലെ കഥാപാത്രമായ അരവിന്ദിന്റെ പേരിലാണ് പ്രബിൻ അറിയപ്പെടുന്നത്.ചെമ്പരത്തിയിലെ അനിയന്‍ കുഞ്ഞായി എത്തി പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് പ്രബിന്‍. ഇപ്പോഴിതാ കുടുംബശ്രീ ശാരദ എന്ന പരമ്പരയില്‍ നായകനായി നിറഞ്ഞു നില്‍ക്കുന്നു. സ്വാതിയാണ് പ്രബിന്റെ ഭാര്യ. കോവിഡ് കാലത്തായിരുന്നു ഇരുവരും വിവാഹിതരായത്. ഇപ്പോഴിതാ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ തന്റെ പ്രണയ കഥ പങ്കുവെക്കുകയാണ് പ്രബിന്‍.

ആദ്യപ്രണയം ഇപ്പോഴും ഓര്‍മ്മയുണ്ട്. അത്രമാത്രം ജീവിതത്തില്‍ സ്വാധീനമുണ്ടാക്കിയ എട്ടു വര്‍ഷത്തെ ആ ബന്ധം വല്ലാതെ സങ്കടത്തിലാക്കിയാണ് അവസാനിച്ചത്. ആരെയും വിഷമിപ്പിച്ച് എല്ലാം വെട്ടിപ്പിടിച്ച് നേടുന്ന പ്രണയത്തില്‍ ഒര്‍ത്ഥവുമില്ലെന്നും മറ്റുള്ളവര്‍ക്ക് വേണ്ടി കൂടി സന്തോഷങ്ങള്‍ മാറ്റിവെക്കണമെന്നും തിരിച്ചറിഞ്ഞതു കൊണ്ട് രണ്ടു പേരും കൂടി തീരുമാനിച്ചാണ് അവസാനിപ്പിച്ചതെന്നാണ് പ്രബിന്‍ പറയുന്നത്.

സ്വാതിയും ഞാനും ആദ്യം അടുത്ത സുഹൃത്തുക്കളായിരുന്നു. ബഹുരാഷ്ട്ര കമ്പനിയില്‍ ലീഗല്‍ ഡീപ്പാര്‍ട്ട്‌മെന്റിലാണ് സ്വാതിയ്ക്ക് ജോലി. സൗഹൃദം പതിയെ പ്രണയത്തിലേക്കും വിവാഹത്തിലേക്കുമൊക്കെ വഴി മാറുകയായിരുന്നുവെന്നാണ് പ്രബിന്‍ പറയുന്നത്. ആ സമയത്ത് സ്വാതിയുടെ അമ്മ ക്യാന്‍സര്‍ ട്രീറ്റ്‌മെന്റിലാണ്. കീമോ നടക്കുന്നത് എന്റെ വീടിന്റെ അടുത്തുള്ള ആശുപത്രിയിലാണ്. ഇടയ്ക്ക് അമ്മയ്ക്ക് വേണ്ടി ഞാന്‍ തന്നെ മട്ടണ്‍ ഒക്കെ കുക്ക് ചെയ്ത് കൊണ്ടു പോകുമെന്നും താരം പറയുന്നു.

ആ പോക്കിന് മറ്റൊരു ലക്ഷ്യമുണ്ട് കെട്ടോ, ആശുപത്രി കാന്റീനിലിരുന്ന് പത്ത് മിനുറ്റ് സ്വാതിയോട് വര്‍ത്തമാനം പറയാം. രണ്ടു വര്‍ഷം മുമ്പാണ് സ്വാതിയുടെ അച്ഛന്‍ മരിച്ചത്. അതിന് പിന്നാലെ അമ്മയുടെ രോഗം കൂടിയായി ആകെ വിഷമത്തിലായ അവള്‍ക്കു കൂട്ടിരിക്കുന്നതായിരുന്നു അന്നത്തെ ഇഷ്ടമെന്നാണ് പ്രബിന്‍ പറയുന്നത്. വിവാഹ കാര്യം വീട്ടില്‍ പറഞ്ഞപ്പോള്‍ തനിക്ക് 27 വയസായിരുന്നുവെന്നും പ്രബിന്‍ പറയുന്നു.

കുറച്ച് നേരത്തെയായോ എന്നൊരു സംശമേയുള്ളൂ. കോവീഡ് കാലമാണ്. ഓരോ ദിവസവും കേസുകള്‍ കൂടി വരുന്നു. കല്യാണത്തിന് ആകെ 100 പേരെ പാടുള്ളൂ. വീട്ടുകാരും ബന്ധുക്കളുമൊക്കെയായി ആരുടെയൊക്കെ പേരു വെട്ടണമെന്നായി കണ്‍ഫ്യൂഷന്‍ എന്നാണ് പ്രബിന്‍ പറയുന്നത്. സ്വാതിയ്ക്ക് എറണാകുളത്താണു ജോലി. ഞാന്‍ തിരുവനന്തപുരത്തും. വിവാഹ നിശ്ചയം കഴിഞ്ഞു നീണ്ട എഴു മാസത്തെ ഇടവേളയ്ക്ക് ശേഷം പുടവ കൊടുക്കുന്ന പടങ്ങിനാണ് ഞങ്ങള്‍ വീണ്ടും കണ്ടത്. ആ കാത്തിരിപ്പിന്റെ സുഖമുണ്ടല്ലോ അത് നന്നായി ആസ്വദിച്ചെന്നും താരം പറയുന്നുണ്ട്.

ചെമ്പരത്തി പരമ്പരയെക്കുറിച്ചുള്ള ഓര്‍മ്മകളും താരം പങ്കുവെക്കുന്നുണ്ട്. ആദ്യം കുറച്ച് ടെന്‍ഷനടിച്ചെങ്കിലും അഭിനയത്തിലെ കളരിയായിരുന്നു ചെമ്പരത്തി. ആ സീരിയലില്‍ എന്റെ സ്വന്തം ശബ്ദത്തില്‍ തന്നെ ഡബ്ബ് ചെയ്തു. ആ സീരിയലില്‍ നിന്നാണ് ഒരു വലിയ പാഠം പഠിച്ചത്. സീരിയലിലെ അഭിനയം നന്നായാലും മോശമായാലും അതിന് ഒരു ദിവസമേയുള്ളൂ എന്നാണ് പ്രബിന്‍ പറയുന്നത്.

ഈ സീരിയല്‍ ചെയ്യുമ്പോള്‍ നായകനാകാന്‍ വലിയ മോഹമായിരുന്നു. അതേ ടീമിന്റെ അടുത്ത സീരിയലിലൂടെ അത് സാധിച്ചു. ചെമ്പരത്തി ഷെഡ്യൂള്‍ തീര്‍ത്തു പത്ത് ദിവസത്തിനകമാണ് കുടുംബശ്രീ ശാരദ തുടങ്ങിയത്. സിനിമയിലെ നായകനെ പോലെ തിയേറ്ററില്‍ സിനിമ കാണുന്നവരുടെ ഇടയിലേക്ക് മമ്മൂക്കയുടെ ഇന്‍ട്രോ സീനിനൊപ്പമായിരുന്നു അതിലെ എന്റെ ഇന്‍ട്രോയും. ആ പറഞ്ഞു കെട്ടപ്പോഴേ ത്രില്ലടിച്ചുവെന്നും പ്രബിന്‍ പറയുന്നുണ്ട്.

AJILI ANNAJOHN :