തന്റെ ഗർഭിണിയായ ഭാര്യയ്ക്ക് സമ്മാനങ്ങളുമായി റൂമില്‍ എത്തും! വളരെ സിംപിൾ മനുഷ്യനാണ് ! പ്രഭാസിനെ കുറിച്ച് വെളിപ്പെടുത്തി നീൽ

താരജാഡയോ സൂപ്പര്‍സ്റ്റാര്‍ പദവിയോ ഇല്ലാത്ത സിംപിൾ മനുഷ്യനാണ് തെന്നിന്ത്യൻ യുവ സൂപ്പർ താരം പ്രഭാസെന്ന് വെളിപ്പെടുത്തി ബോളിവുഡ് താരം നീല്‍ നിതിന്‍ മുകേഷ്. ബാഹുബലിയ്ക്ക് ശേഷം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് സാഹോ. ചിത്രത്തിൽ പ്രഭാസിനും ശ്രദ്ധ കപൂറിനുമൊപ്പം നീല്‍ നിതിന്‍ മുകേഷും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നീല്‍ ഇക്കാര്യം വ്യക്തമാക്കിയത്.

താന്‍ പ്രഭാസില്‍ നിന്ന് ഒരു പാട് കാര്യങ്ങളും പഠിച്ചു. സഹോയുടെ ഷൂട്ടിങ്ങ് അബുദാബിയില്‍ നടക്കുമ്പോൾ തന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു. എല്ലാ ദിവസവും ഭാര്യയെ കുറിച്ചും അവരുടെ ആരോഗ്യത്തിനെ കുറിച്ചും വിളിച്ച്‌ അന്വേഷിക്കാറുണ്ടായിരുന്നു. കൂടാതെ തന്റ റൂമിലെത്തി ഭാര്യക്കായി സമ്മാനങ്ങള്‍ നല്‍കാറുണ്ടായിരുന്നുവെന്നും നീല്‍ അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. സഹതാരങ്ങള്‍ക്ക് മികച്ച പിന്തുണയാണ് അദ്ദേഹം നല്‍കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

prabhas- neil nithin mukesh

Noora T Noora T :