ഗായിക സിത്താര കൃഷ്ണകുറിന്റെ കുടുംബത്തെ പ്രേക്ഷകർക്ക് പരിചിതമാണ്. സിത്താര യുടെ ഭര്‍ത്താവ് ഡോക്ടര്‍ സജീഷും മകള്‍ സാവന്‍ ഋതുവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്.
സിത്താരയുടെ അമ്മയുടെ പിറന്നാള്‍ ദിനത്തില്‍ സജീഷ് പങ്കിട്ട പോസ്റ്റ് വൈറലായിക്കൊണ്ടിരിക്കുകയാണ്. സിത്തൂന്റെ അമ്മ, സായൂന്റെ അമ്മമ്മ. മറ്റുള്ളവരുടെ സാലിയമ്മ. അമ്മ ദൈവം എന്നൊക്കെ പറയില്ലേ, ഞങ്ങൾക്ക് അതു തന്നെയാണ് ആൾ. ഒരേ സമയം കോഴിക്കോടും, കൊച്ചിയിലും, പയ്യന്നൂരും, ഷാർജയിലുമുള്ള വീടുകൾ ഉള്ളംകൈയ്യിലിട്ട് അമ്മാനമാടുന്ന സർവ്വവ്യാപിയായ ആൾറൗണ്ടർ. ഏറ്റവും അത്ഭുതം മറ്റൊന്നാണ് എവിടെപ്പോയാലും എപ്പോഴും അമ്മയ്ക്കു ചുറ്റും സഹായികളായ, സിൽബന്ദികളുടെ സദാ സാന്നിധ്യം. അതെങ്ങനെ സാധിക്കുന്നു.
സിത്തുവിനെ നോക്കിയ പോലെയോ അതിനേക്കാൾ മികച്ച രീതിയിലോ ഇപ്പോൾ സായുവിനെയും അമ്മ വളർത്തുന്നു. ചുറ്റുപാടുമുള്ള മനുഷ്യർക്കും ചെടികൾക്കും പൂക്കൾക്കും എന്നു വേണ്ട സർവചരാചരങ്ങൾക്കും ആശ്രയമായ സാലിയമ്മയുടെ ജന്മദിനമായിരുന്നു ഇന്നലെ. കാര്യശേഷിയുടെയും കർമ്മകുശലതയുടെയും പര്യായമായ ആ മാതൃത്വത്തിന്റെ പിറന്നാളിൽ നൂറായിരം സ്നേഹപ്പൂക്കൾ എന്നായിരുന്നു സജീഷിന്റെ കുറിപ്പ്.
ഞങ്ങള്‍ എന്നും അമ്മയെ ആഘോഷിക്കാറുണ്ട്. ഇന്നലെ അതിനൊരു കാരണമുണ്ടായിരുന്നു. ജീവിതത്തില്‍ ഏറ്റവും പ്രധാനപ്പെട്ട ആള്‍ ഹാപ്പി ബര്‍ത്ത് ഡേ അമ്മക്കുട്ടി എന്നായിരുന്നു സിതാരയുടെ പോസ്റ്റ്. പിറന്നാളാഘോഷത്തിന്റെ വീഡിയോയും സിതാര പങ്കിട്ടിരുന്നു. നിരവധി പേരായിരുന്നു പോസ്റ്റിന് താഴെയായി സിതാരയുടെ അമ്മയ്ക്ക് ആശംസ അറിയിച്ചെത്തിയത്.
മകളുടെ കാര്യങ്ങളെല്ലാം അമ്മ കൃത്യമായി നോക്കുന്നതിനിലാണ് എനിക്ക് ഇങ്ങനെ സന്തോഷത്തോടെ ഓടി നടക്കാനാവുന്നത്. സായുവും അമ്മമ്മയും നല്ല കൂട്ടാണെന്നും സിതാര പറഞ്ഞിരുന്നു. ഇടയ്ക്ക് സായുവും അമ്മമ്മയും ഇടയ്ക്ക് ചാനല്‍ പരിപാടിയിലേക്കെത്തിയിരുന്നു.