ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു;ഹൃദയമിടിപ്പു കൂടി.. തൊണ്ട വരണ്ട അവസ്ഥയിലാണ് നില്‍ക്കുന്നത്..

ഇന്ദ്രജിത്തും പൂർണിമയും..മലയാളികൾ നെഞ്ചോട് ചേർത്തുവെക്കുന്ന താര ദമ്പതികൾ.ഒരുപാട് നല്ല കഥാപാത്രങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിച്ച അഭിനയതാക്കളാണ് ഇരുവരും.ജീവിതത്തിലെ ചെറിയ ചെറിയ വിശേഷങ്ങൾ പോലും ഇരുവരും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്.ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വർത്തയാകുന്നത് പൂർണിമയുടേയും ഇന്ദ്രജിത്തിന്റേയും വിവാഹ വാർഷിക വിശേഷങ്ങളാണ്.ഇരുവരും വിവാഹിതരായിട്ട് 17 വർഷം പിന്നിടുകയാണ്.
ഈ പ്രത്യേക ദിനത്തിൽ പൂർണിമ തന്റെ ഫേസ്ബുക് പേജിലൂടെ ഒരു കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്. തങ്ങളുടെ പ്രണയകാലത്തെ ഓര്‍മ്മകളിലേക്ക് കൂട്ടിക്കൊണ്ടു പോകുന്ന ഒരു ചിത്രം പങ്കുവെച്ചുകൊണ്ടാണ് പൂര്‍ണിമയുടെ കുറിപ്പ്.

കുറിപ്പിന്റെ പൂര്‍ണരൂപം

ഞങ്ങളൊരുമിച്ചുള്ള ആദ്യ ഫോട്ടോ.. ഇത്‌ എടുക്കപ്പെട്ട ദിവസമാണ് ഇയാള്‍ എന്നെ പ്രൊപ്പോസ് ചെയ്യുന്നത്. എനിക്ക് 21 വയസ്സും ഇയാള്‍ക്ക് 20-ും. ഞാനൊരു നടിയായിരുന്നു. ഇയാള്‍ ഒരു വിദ്യാര്‍ഥിയും.ഈ ദിവസം എനിക്കു നല്ല പോലെ ഓര്‍മ്മയുണ്ട്. ഓഹ്!!! ഞങ്ങള്‍ കടുത്ത പ്രണയത്തിലായിരുന്നു. ഹൃദയമിടിപ്പു കൂടി.. തൊണ്ട വരണ്ട അവസ്ഥയിലാണ് നില്‍ക്കുന്നത്..

ഒരു കാര്യം അറിയാമോ?
ഫോട്ടോ എടുത്തത് മല്ലിക സുകുമാരന്‍.
എനിക്കന്നറിയില്ല, ഞങ്ങളുടെ തലയില്‍ ‘പുകയുന്നതെല്ലാം’ അമ്മയ്ക്കന്ന് മനസ്സിലായിരുന്നോ എന്ന്.. പക്ഷേ ഇന്ന് ശരിക്കുമറിയാം. എല്ലാം അറിഞ്ഞിരിക്കും.
മൂന്നു വര്‍ഷത്തെ പ്രണയകാലം.. പതിനേഴു വര്‍ഷത്തെ വൈവാഹികജീവിതം.. ഹാപ്പി ആനിവേഴ്സറി.. ഇന്ദ്രാ..

poornima facebook post

Vyshnavi Raj Raj :