പരീക്ഷണങ്ങള്‍ കൊന്നൊടുക്കിയ ക്രിക്കറ്റ് ജനഹൃദയങ്ങളില്‍ നിന്ന് അകലുന്നു! ഇന്ന് നമ്മുടെ സ്വന്തം കളിക്കാരുടെ പേരു പോലും പലര്‍ക്കും അറിയില്ല. !!എല്ലാം കണ്ടു കൊണ്ട് Fabulous 5 !!

പരീക്ഷണങ്ങള്‍ കൊന്നൊടുക്കിയ ക്രിക്കറ്റ് ജനഹൃദയങ്ങളില്‍ നിന്ന് അകലുന്നു! ഇന്ന് നമ്മുടെ സ്വന്തം കളിക്കാരുടെ പേരു പോലും പലര്‍ക്കും അറിയില്ല. !!എല്ലാം കണ്ടു കൊണ്ട് Fabulous 5 !!

ലോക ക്രിക്കറ്റില്‍ ഇന്ത്യയുടെ സ്ഥാനം സ്ഥിതിവിവര കണക്കുകള്‍ക്കും അപ്പുറത്താണ്. പണം ചുരത്തുന്ന പശുവാണ് ഇന്ത്യന്‍ ക്രിക്കറ്റ്. ഈ കായിക വിനോദത്തിന് ഇത്രത്തോളം പ്രാധാന്യം ലഭിക്കാന്‍ കാരണം, ഇന്ത്യന്‍ പതാകയ്ക്ക് കീഴില്‍ നമ്മുടെ കളിക്കാര്‍ പൊരുതി നേടിയ
വിജയങ്ങളാണ്. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, കുംബ്ലെ, ശ്രീനാഥ്, വീരേന്ദര്‍ സെവാഗ്, അങ്ങനെയങ്ങനെ ഒരുപാട് മഹാരഥന്മാര്‍. കളിയെപ്പോലെ തന്നെ, കളിക്കളത്തിന് പുറത്തുള്ള ജീവിതത്തിലൂടെയും, പെരുമാറ്റത്തിലൂടെയും ജനമനസ്സുകള്‍ കീഴടക്കി ഇതിഹാസ തുല്യമായ സ്ഥാനം നേടിയവരാണ് ഇവരൊക്കെ.

എന്നാല്‍, റെക്കോഡുകള്‍ പഴങ്കഥയാക്കി പുതിയ താരങ്ങള്‍ കുതിക്കുകയാണ്. ക്രിക്കറ്റ് എന്നത് പഴയ മുഷിഞ്ഞ കുപ്പായം മാറ്റി, ധാരാളിത്തത്തിന്റെ ഐപി എല്ലും ട്വന്റി ട്വന്റിയുമായി മാറി. പണത്തിന്റെ കുത്തൊഴുക്കാണ് ഈ പാവപ്പെട്ട ജനങ്ങളുടെ ഇഷ്ട വിനോദത്തില്‍ ഇന്നുള്ളത്. പക്ഷേ, ഇത്രയേറെ പണം വാരിക്കോരി ചെലവാക്കിയിട്ടും ഇന്ത്യയില്‍ ക്രിക്കറ്റിന്റെ ജനപ്രിയത കുറയുകയാണ്. വളരെ വേഗത്തില്‍. ഇതിന് പല കാരണങ്ങള്‍ ഉണ്ട്.

ഒന്നാമതായി പറയാവുന്നത് ക്രിക്കറ്റിന്റെ സുവര്‍ണ്ണ തലമുറയുടെ അന്ത്യമാണ്. സച്ചിന്‍, ഗാംഗുലി, ദ്രാവിഡ്, ലക്ഷ്മണ്‍, സെവാഗ് എന്നിവരടങ്ങുന്ന ഫാബുലസ് ഫൈവ്, കാണികളുടെ ഹൃദയത്തില്‍ അഗാധമായ സാന്നിധ്യം ഉറപ്പിച്ചവര്‍ ആയിരുന്നു. അവര്‍ക്ക് ശേഷം വന്ന ധോണിക്കോ, വിരാട് കോഹ്‌ലിക്കോ ഈ വിടവ് പൂര്‍ണ്ണമായി നികത്താന്‍ സാധിച്ചില്ല. പത്തോ പതിനഞ്ചോ വര്‍ഷം മുന്‍പ്, ഇന്ത്യന്‍ താരങ്ങളുടെ മാത്രമല്ല, ലോകത്തെ ടെസ്റ്റ് പദവിയുള്ള എല്ലാ രാജ്യങ്ങളുടെയും എല്ലാ കളിക്കാരും നമുക്ക് സുപരിചിതര്‍ ആയിരുന്നു. ഇന്ന് നമ്മുടെ സ്വന്തം കളിക്കാരുടെ പേരു പോലും പലര്‍ക്കും അറിയില്ല. പതിനൊന്ന് കളിക്കാര്‍ക്കും ആരാധകര്‍ ഉണ്ടായിരുന്ന അവസ്ഥ മാറി ഒന്നോ രണ്ടോ പേരുടെ മാത്രം ചുമലിലേയ്ക്ക് ക്രിക്കറ്റ് ഭാരം ഒതുങ്ങിയിരിക്കുന്നു.


മാധ്യമങ്ങള്‍ ശ്രദ്ധിച്ചാല്‍ കാണാനാകുന്ന ഒരു ട്രെന്‍ഡ് ഉണ്ട്. ഒരൊറ്റ ഉദാഹരണത്തിലൂടെ ഇത് വ്യക്തമാകും. ഇന്ത്യന്‍ ടീമിന്റെ ഇക്കഴിഞ്ഞ ശ്രീലങ്കന്‍ ടൂര്‍ വാര്‍ത്ത, പി വി സിന്ധുവിന്റെ വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ ഫൈനലിന്റെ വാര്‍ത്തയില്‍ മുങ്ങിപ്പോയി. ഒരു ദശാബ്ദക്കാലം മുന്‍പ് വരെ ഇക്കാര്യം ചിന്തിക്കാന്‍ പോലും സാധിക്കില്ലായിരുന്നു. എക്കണോമിക് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്ന ഒരു കാര്യമുണ്ട്. ക്രിക്കറ്റിന്റെ വ്യൂവര്‍ഷിപ്പ് റേറ്ററിംഗ് ഭീമമായ തോതില്‍ കുറയുന്നത് ഈ റിപ്പോര്‍ട്ടില്‍ കാണാം. 2008ല്‍ റേറ്റിംഗ് 105 ഉണ്ടായിരുന്നത്, 2014ല്‍ 61 പോയിന്റായി. നാല്‍പ്പത് ശതമാനത്തോളം കുറവ്. ഏകദിനത്തിലും ടെസ്റ്റിലും മാത്രമല്ല, ട്വന്റി ട്വന്റി ക്രിക്കറ്റിലും ഇത് ബാധകമാണ്.

Popularity of cricket

Farsana Jaleel :