മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ നടിയാണ് പൂർണിമ ഇന്ദ്രജിത്. ഒരുകാലത്ത് മലയാള സിനിമയിൽ നിറ സാന്നിധ്യമായിരുന്ന പൂർണിമ നടൻ ഇന്ദ്രജിത്തുമായുള്ള വിവാഹശേഷം സിനിമയിൽ നിന്നും ചെറിയൊരു ഇടവേളയെടുത്തെങ്കിലും വസ്ത്രാലങ്കാരത്തിൽ തന്റേതായ വ്യക്തി മുദ്രപതിപ്പിച്ച പൂർണിമ സമൂഹമാധ്യമങ്ങളിലും ഏറെ സജീവമാണ്.
ഇപ്പോൾ ഇതാ മൂത്ത മകൾ പ്രാർത്ഥനയ്‍ക്കും പത്താം ക്‌ളാസ് പരീക്ഷ എഴുതുന്ന മറ്റു കുട്ടികൾക്കും ആശംസകൾ അറിയിച്ച് പൂർണ്ണിമ. പ്രാർത്ഥനയെ എടുത്തുകൊണ്ട് നിൽക്കുന്ന ചിത്രവും കുറിപ്പുമാണ് പൂർണ്ണിമ പങ്കുവെച്ചിരിക്കുന്നത്
”ഈ വർഷം പത്താംക്ലാസ് പരീക്ഷ എഴുതാൻ പോകുന്ന എല്ലാ ചാമ്പ്യൻമാരും ദയവായി മനസിലാക്കണം,പരീക്ഷയിൽ കിട്ടുന്ന മാർക്കല്ല, മറിച്ച് നിങ്ങൾ ചെയ്യുന്ന ഓരോ കാര്യങ്ങളോടും വച്ചു പുലർത്തുന്ന മനോഭാവമാണ് നിങ്ങളെ അടയാളപ്പെടുത്തുന്നത്. അതാണ് നിങ്ങളെന്ന വ്യക്തിയും”പൂർണിമ ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.
poornnima indrajith