ആ രാത്രി കാള രാത്രിയായിരുന്നു; കുടിയന്മാർ എന്നെ മുറിയിലേക്ക് ഓടിച്ചു കയറ്റി…എന്നിട്ട്…!! വെളിപ്പെടുത്തലുമായി പൂനം പാണ്ഡെ….

ആ രാത്രി കാള രാത്രിയായിരുന്നു; കുടിയന്മാർ എന്നെ മുറിയിലേക്ക് ഓടിച്ചു കയറ്റി…എന്നിട്ട്…!! വെളിപ്പെടുത്തലുമായി പൂനം പാണ്ഡെ….

ബോളിവുഡ്ഡ് നടിയും എന്നും വിവാദ നായികയുമാണ് പൂനം പാണ്ഡെ. ന്യൂ ഇയർ പാർട്ടിയിൽ മുഖ്യാതിഥി ആയി പോയ തനിക്ക് സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തി വീണ്ടും വിവാദങ്ങൾ സൃഷ്ടിച്ചിരിക്കുകയാണ് നടിയിപ്പോൾ. ഇനി എത്ര രൂപ പ്രതിഫലം തരാമെന്നു പറഞ്ഞാലും ന്യു ഇയർ പാർട്ടികൾക്ക് പോകില്ലെന്നാണ് നടിയുടെ നിലപാട്.

കഴിഞ്ഞ പുതുവത്സര ആഘോഷങ്ങൾക്കിടെയുണ്ടായ അനുഭവം ഇപ്പോഴാണ് പൂനം പാണ്ഡെ വെളിപ്പെടുത്തുന്നത്. നല്ല പ്രതിഫലം തരാമെന്നു പറഞ്ഞാണ് തെക്കൻ ബാംഗ്ലൂരിലെ കനകപുര റോഡിലുള്ള ഒരു ക്ലബ്ബ്കാർ പൂനം പാണ്ഡേയെ ആഘോഷത്തിനായി കൊണ്ട് വന്നത്. എന്നാൽ പരിപാടി തുടങ്ങി അൽപ്പം കഴിഞ്ഞതോടെ കഥയാകെ മാറുകയായിരുന്നു.

പരിപാടി തുടങ്ങി പത്തുമിനിറ്റ് കഴിഞ്ഞപ്പോഴേക്കും ആണുങ്ങൾ അഴിഞ്ഞാടാൻ തുടങ്ങി. എല്ലാവരും നന്നായി മദ്യപിച്ചിരുന്നു. തനിക്ക് സെക്യൂരിറ്റിക്കായി നൂറോളം ആളുകളെ നിയോഗിച്ചിരിക്കുന്നുവെങ്കിലും ഒരു കാര്യവും ഉണ്ടായില്ലെന്നാണ് പൂനം പറയുന്നത്. പരിപാടി കഴിഞ്ഞ ഉടൻ ചില സ്റ്റേജിലേക്ക് ഓടിക്കയറുകയായിരുന്നുവത്രെ. മനസ്സ് കൊണ്ട് ചിന്തിക്കാത്ത അവർ ശരീരത്തിന്റെ മറ്റു പല ഭാഗങ്ങൾ കൊണ്ടുമാണ് ചിന്തിക്കുന്നതെന്ന് മനസ്സിലാക്കിയ നടി റൂമിലേക്ക് ഓടി.

ജീവിതത്തിൽ ഇത്രയും വേഗത്തിൽ താൻ ഓടിയിട്ടില്ലെന്നാണ് ഇതേ കുറിച്ച് നടി പറഞ്ഞത്. മുകളിലുള്ള തന്റെ മുറിയിലേക്ക് ഓടിയ നടിക് പുറമെ ജനക്കൂട്ടവും പിന്തുടരുകയായിരുന്നു. അവരെ അകറ്റാൻ സെക്യൂരിറ്റിക്കാർ പരമാവധി ശ്രമിച്ചുവെങ്കിലും നടന്നില്ലത്രേ. അങ്ങനെ ഒരുവിധം അവിടെ നിന്നും രക്ഷപ്പെട്ടുവെന്ന് നടി ഒരു അഭിമുഖത്തിൽ വെളിപ്പെടുത്തി.

Poonam Pandey manhandled at a resort on New Year’s Eve

Abhishek G S :