ഈ കാലത്ത് എന്നെ വേറെ ആര് നോക്കും…കൂടെ നിന്ന എല്ലാവർക്കും നന്ദി, പറഞ്ഞ് പറഞ്ഞ് വയ്യ, ഞാൻ പോകുന്നു, ഇനി തണുപ്പായാലും ചൂടായാലും അവിടെ തന്നെ; തുറന്ന് പറഞ്ഞ് പൂജപ്പുര രവി

പൂജപ്പുരയിലെ ഈ വീട്ടിൽ ഇപ്പോൾ സന്ദർശകരുടെ തിരക്കാണ്. നാല് ദിവസം കൂടി കഴിഞ്ഞാൽ പിന്നെ ഈ വീട് അനാഥമാണ്. പൂജപ്പുര ചെങ്കള്ളൂർ കൈലാസ് നഗറിൽ ജനിച്ചു വളർന്ന കുടുംബ വീടിനു സമീപം 40 വർഷം മുൻപ് നിർമിച്ച വീട്ടില്‍ നിന്ന് അദ്ദേഹം ജീവിതം പറിച്ചുനടുകയാണ് . മൂന്നാര്‍ മറയൂരിൽ മകള്‍ ലക്ഷ്മിയുടെ കുടുംബത്തിനൊപ്പമാണ് അദ്ദേഹം ചേക്കേറുന്നത്. മലയാള സിനിമയുടെ വഴിമാറ്റത്തിനൊപ്പം സഞ്ചരിച്ച നടനാണ് രവീന്ദ്രൻ നായരെന്ന പൂജപ്പുര രവി. വേലുത്തമ്പി ദളവ എന്ന ചിത്രത്തിലൂടെയാണ് അഭിനയത്തിലെ അരങ്ങേറ്റം. പിന്നീട് ജഗതി എൻ.കെ.ആചാരിയുടെ കലാനിലയത്തിലെ സ്ഥിരം സാനിധ്യമായി

പൂജപ്പുരയിലെ വീട്ടിൽ ഒപ്പമുണ്ടായിരുന്ന മകൻ ഹരി കുമാർ അയര്‍ലന്റിലേക്ക് പോകുന്നതിനിലാണു ജനിച്ചു വളർന്ന നാടും വീടും വിട്ട് ചന്ദനമരങ്ങളുടെ നാട്ടിലേക്കു പോകുന്നത്. ഭാര്യ തങ്കമ്മ ആറുവര്‍ഷം മുമ്പ് യാത്രയായി. വീട്ടില്‍ തനിച്ചാക്കാന്‍ മക്കള്‍ക്കും താല്‍പര്യമില്ല. അദ്ദേഹത്തിന് യാത്രാ മംഗളങ്ങൾ നേരാൻ ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും സുഹൃത്തുമായ പ്രേം കുമാർ വീട്ടിലെത്തി. സിനിമയില്‍ രവിയെ ശ്രദ്ധേയനാക്കിയത് അമ്മിണി അമ്മാവൻ എന്ന ചിത്രത്തിലെ വേഷമാണ്. 2016ൽ ഗപ്പി എന്ന ചിത്രത്തിലാണ് അവസാനം അഭിനയിച്ചത്.

കൂടുതൽ അറിയാൻ വീഡിയോ കാണുക

Noora T Noora T :