പൊന്നിയിൻ സെൽവനിലെ ആ പ്രധാന വേഷത്തിൽ നിന്ന് ചിമ്പുവിനെ മാറ്റിയത് ജയം രവി കാരണം!; ഒടുവിൽ പ്രതികരണവുമായി നടൻ

തെന്നിന്ത്യയിൽ നിരവധി ആരാധകരുള്ള താരമാണ് ജയം രവി. പൊന്നിയിൻ സെൽവൻ എന്ന ഇതിഹാസ ചിത്രത്തിലൂടെ പ്രേക്ഷകർക്ക് കൂടുതൽ പ്രിയങ്കരനായി മാറിയിരിക്കുകയാണ് താരം. തുടർച്ചയായി ഹിറ്റുകൾ സമ്മാനിക്കുന്ന ഈ നടൻ വ്യത്യസ്ത പ്രമേയങ്ങൾ കൈകാര്യം ചെയ്യുന്ന ചിത്രങ്ങൾ പ്രേക്ഷകരുടെ മുന്നിൽ എത്തിക്കുന്നതിൽ വലിയ ശ്രദ്ധ പുലർത്തുന്ന കലാകാരൻ കൂടിയാണ്.

അദ്ദേഹത്തിന്റെ കഴിഞ്ഞ റിലീസ് ചിത്രങ്ങളെല്ലാം വലിയ വിജയം നേടിയിരുന്നു. മലയാളി പ്രേക്ഷകർക്കും ഏറെ പ്രിയപ്പെട്ട തമിഴ് നടന്മാരിൽ ഒരാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ഒരുപാട് ചിത്രങ്ങൾ കേരളത്തിലും മികച്ച വിജയം നേടിയിട്ടുണ്ട്. പൊന്നിയിൻ സെൽവനുമായി ബന്ധപ്പെട്ട് താരം ഒരു വിവാദത്തിൽ പെട്ടിരുന്നു.

ജയം രവി കാരണമാണ് പൊന്നിയിൻ സെൽവൻ ചിത്രത്തിലെ ഒരു സുപ്രധാന വേഷത്തിൽ നിന്ന് നടൻ ചിമ്പുവിനെ ഒഴിവാക്കിയതെന്നായിരുന്നു പ്രചരിച്ചിരുന്നത്. ഇപ്പോഴിതാ ഇതിന് മറുപടിയുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടൻ. എന്നാൽ പ്രചരിക്കുന്നത് അസംബന്ധമായ കാര്യങ്ങളാണെന്നും ഈ അഭ്യൂഹങ്ങളെക്കുറിച്ച് താനും ചിമ്പുവും നേരത്തേ സംസാരിച്ചിരുന്നെന്നുമാണ് ജയം രവി പറയുന്നത്.

കഴിഞ്ഞ 21 വർഷമായി മണിരത്നം സാറിന്റെ സിനിമയിൽ അഭിനയിക്കുന്നത് ആണ് സ്വപ്നം കാണുന്നത്. അതിനുള്ള അവസരം ലഭിച്ചപ്പോൾ എനിക്ക് അനു​ഗ്രഹിക്കപ്പെട്ടെന്നു തോന്നി. മണിരത്നം സാറിനൊപ്പം പ്രവർത്തിക്കാൻ അവസരം ലഭിച്ചാൽ ആരെയെങ്കിലും ഒഴിവാക്കണമെന്നൊക്കെ ആവശ്യപ്പെടാൻ പറ്റുമോ എന്ന് ആദ്യം ആലോചിക്കണം.

അദ്ദേഹത്തേപ്പൊലൊരു വലിയ സംവിധായകൻ ഞാൻ പറയുന്നത് കേൾക്കുമെന്ന് തോന്നുന്നുണ്ടോ? ചിമ്പുവും ഞാനും നല്ല സുഹൃത്തുക്കളാണ്. അഭ്യൂഹങ്ങളുണ്ടായപ്പോൾത്തന്നെ ഞങ്ങൾ ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ഞങ്ങൾ രണ്ടുപേരും ആ ചിത്രത്തിൽ ഒരുമിച്ചുണ്ടായിരുന്നെങ്കിലും അത് തികച്ചും രസകരമായിരിക്കുമെന്ന് അദ്ദേഹം എന്നോട് പറഞ്ഞിരുന്നു.

ഞങ്ങൾ തമ്മിൽ ഇതുവരെ യാതൊരു തരത്തിലുള്ള പ്രശ്നങ്ങളുമില്ല. എങ്ങനെയാണ് ഈ അഭ്യൂഹങ്ങൾ മുഴുവൻ തുടങ്ങിയതെന്നാണ് എനിക്ക് സിലാകാത്തത് എന്നാണ് ജയം രവി പറയുന്നത്. അതേസമയം പൊന്നിയിൻ സെൽവൻ 2-ന്റെ ട്രെയിലർ സോഷ്യൽ മീഡിയയിലൂടെ ലോഞ്ച് ചെയ്തത് ചിമ്പുവായിരുന്നു. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിലും അദ്ദേഹം പങ്കെടുത്തിരുന്നു.

Vijayasree Vijayasree :