സോഷ്യല്‍ മീഡിയ ഇന്‍ഇന്‍ഫ്‌ലുവന്‍സറുടെ മരണം; സൈബര്‍ ആക്രമണത്തെ കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കും

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നിരവധി ഫോളോവേഴ്‌സ് ഉണ്ടായിരുന്ന സോഷ്യല്‍ മീഡിയ ഇന്‍ഫഌവന്‍സര്‍ ആദിത്യ എസ് നായര്‍ എന്ന 18 കാരി ആ ത്മഹത്യ ചെയ്തത്.
സൈബര്‍ ആക്രമണമാണ് ആ ത്മഹത്യയ്ക്ക് കാരണമെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ പറയുന്നത്. തിരുമല കുന്നപ്പുഴയിലാണ് സംഭവം. സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവുമായി ആദിത്യ സൗഹൃദത്തില്‍ ആയിരുന്നുവെന്നാണ് വിവരം.

ഇരുവരും വേര്‍പിരിഞ്ഞതോടെ പെണ്‍കുട്ടിയ്‌ക്കെതിരെ വ്യാപകമായി സൈബര്‍ ആക്രമണം നടന്നിരുന്നു. ഇത് രൂക്ഷമായതൊടെ ഇതില്‍ മനംനൊന്താണ് ആ ത്മഹത്യ ചെയ്തതെന്നാണ് വിവരം. ഇതാണ് മരണകാരണമെന്ന് പെണ്‍കുട്ടിയുടെ സുഹൃത്തുക്കള്‍ ആരോപിക്കുന്നത്.

എന്നാല്‍ ഇപ്പോഴിതാ ഈ സൈബര്‍ ആക്രമണത്തെക്കുറിച്ച് പൊലീസ് പരിശോധിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം. ആരോപണം പരാതിയായി ലഭിച്ചിട്ടില്ലെങ്കിലും പോലീസ് കാര്യങ്ങള്‍ വിശദമായി അന്വേഷിക്കും. പെണ്‍കുട്ടിയുടെ സുഹൃത്ത് ആയ യുവാവിന്റെ അടക്കം സമൂഹമാധ്യമ അക്കൗണ്ടുകള്‍ പൊലീസ് നിരീക്ഷിക്കുന്നുണ്ട്. നിലവില്‍ ആസ്വാഭാവിക മരണത്തിനാണ് പൂജപ്പുര പൊലീസ് കേസെടുത്തിട്ടുള്ളത്.

പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ മൊഴി കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയിരുന്നു. നിലവില്‍ ആ ത്മഹത്യാക്കുറിപ്പുകളൊന്നും ലഭിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വീട്ടില്‍ വിശദമായ പരിശോധന നടത്താനാണ് പൊലീസ് തീരുമാനം. പെണ്‍കുട്ടിയുമായി അടുപ്പത്തിലായിരുന്ന നെടുമങ്ങാട് സ്വദേശിയായ യുവാവിനെയും ചോദ്യം ചെയ്‌തേക്കും.

കഴിഞ്ഞ തിങ്കളാഴ്ച ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയാണ് മരിച്ചത്. ഇന്‍സ്റ്റഗ്രാം റീലുകളിലൂടെയാണ് പെണ്‍കുട്ടി പ്രശസ്തിയാര്‍ജ്ജിക്കുന്നത്.

Vijayasree Vijayasree :