ബിഎസ്‍പി അധ്യക്ഷൻറെ കൊ ലപാതകം; സംവിധായകൻ നെൽസൺ ദിലീപ്‍കുമാറിനെയും ഭാര്യയെയും ചോദ്യം ചെയ്ത് പൊലീസ്

ബിഎസ്‍പി അധ്യക്ഷൻ കെ ആംസ്ട്രോങ്ങിൻറെ കൊ ലപാതക കേസുമായി ബന്ധപ്പെട്ട് തമിഴ് ചലച്ചിത്ര സംവിധായകൻ നെൽസൺ ദിലീപ്‍കുമാറിനെ ചോദ്യം ചെയ്ത് പൊലീസ്. സംവിധായകന്റെ ചെന്നൈ അടയാറിലെ വീട്ടിലെത്തിയാണ് പോലീസ് ചോദ്യം ചെയ്തത്. ഒരുമണിക്കൂറോളം നേരമാണ് ചോദ്യം ചെയ്യൽ നീണ്ടത്.

നെൽസന്റെ ഭാര്യയും അഭിഭാഷകയുമായ മോനിഷയെയും പൊലീസ് ചോദ്യം ചെയ്തുവെന്നാണ് വിവരം. ആംസ്ട്രോങ്ങ് കൊലക്കേസിൽ തങ്ങൾ തേടുന്ന ഗുണ്ട സെമ്പോ സെന്തിലുമായി അടുപ്പമുള്ള അഭിഭാഷകൻ മൊട്ടൈ കൃഷ്ണനുമായി മോനിഷ സ്ഥിരം സംസാരിച്ചിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ജൂലൈ 5 ന് ആയിരുന്നു ആംസ്ട്രോങ്ങ് കൊല്ലപ്പെടുന്നത്. ഇതിന് ശേഷം മൊട്ടൈ കൃഷ്ണൻ മോനിഷയെ ഫോണിൽ വിളിച്ചിരുന്നതായാണ് പോലീസ് പറയുന്നത്. ഇയാളുടെ കോൾ ഹിസ്റ്ററി പോലീസ് ശേഖരിച്ചിട്ടുണ്ട്. മൊട്ടൈ കൃഷ്ണനെ സംരക്ഷിക്കുന്നുവെന്നും ഇയാളുടെ ബാങ്ക് അക്കൗണ്ടിലേക്ക് താൻ 75 ലക്ഷം അയച്ചുവെന്നുമുള്ള ആരോപണം മോനിഷ നിഷേധിച്ചു.

ചെന്നൈയിലെ വീടിന് സമീപം ബിഎസ്പി പ്രവർത്തകർക്കൊപ്പം നിൽകുമ്പോഴാണ് ബൈക്കുകളിൽ എത്തിയ ആറംഗ സംഘം ആംസ്ട്രോങ്ങിനെ വെട്ടി കൊ ലപ്പെടുത്തുന്നത്. ഭൂമിയിടപാടിലെ തർക്കത്തിന് പിന്നാലെ ആംസ്ട്രോങ്ങിനെതിരെ നിരവധി പേർക്ക് പകയുണ്ടായിരുന്നതായാണ് പൊലീസ് പറയുന്നത്.

Vijayasree Vijayasree :