സൽമാൻ ഖാനെതിരെ വധ ഭീഷണി; ഝാർ​ഖണ്ഡ് സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്ത് പോലീസ്

നടൻ സൽമാൻ ഖാന് വീണ്ടും വ ധഭീ ഷണി വന്നത് വാർത്തയായിരുന്നു. ലോറൻസ് ബിഷ്‌ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാൻ അഞ്ചു കോടി രൂപ വേണമെന്നാവശ്യപ്പെട്ടായിരുന്നു സന്ദേശം എത്തിയിരുന്നത്. ഇതൊന്നും നിസാരമായി കാണരുത്. ലോറൻസ് ബിഷ്ണോയിയുമായുള്ള ശത്രുത അവസാനിപ്പിക്കാനും ജീവനോടെ ഇരിക്കാനും അഞ്ചു കോടി രൂപ ഞങ്ങൾക്ക് നൽകണം.

പണം നൽകിയില്ലെങ്കിൽ വെ ടിയേറ്റ് കൊല്ലപ്പെട്ട മുൻ മന്ത്രിയും എൻ.സി.പി നേതാവുമായ ബാബ സിദ്ദീഖിയുടേതിനേക്കാൾ മോശമാകും സൽമാൻ ഖാന്റെ അവസ്ഥയെന്നുമാണ് ഭീ ഷണി സന്ദേശത്തിൽ പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴിതാ ഭീഷണി സന്ദേശം വന്ന് ദിവസങ്ങൾക്ക് പിന്നാലെ ഝാർ​ഖണ്ഡിലെ ജംഷഡ്പൂർ സ്വദേശിയായ യുവാവിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ് പോലീസ്.

ഇയാളെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് പുറത്തുവിട്ടിട്ടില്ല. അറസ്റ്റ് ചെയ്ത പ്രതിയെ ഇന്ന് മുംബൈയിലേയ്ക്ക് കൊണ്ടുവരും. ഭീഷണി സന്ദേശം ലഭിച്ചതിന് പിന്നാലെ ഉറവിടം കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ശക്തമാക്കിയിരുന്നു. അതേസമയം, സൽമാനെതിരെ വധഭീഷണി മുഴക്കിയതിൽ മാപ്പ് പറഞ്ഞ് ഇയാൾ മറ്റൊരു സന്ദേശവും അയച്ചിരുന്നു.

വീണ്ടും ഭീ ഷണി സന്ദേശമെത്തിയതോടെ വീണ്ടും സുരക്ഷ വർധിച്ചിരിക്കുകയാണ്. സൽമാൻ അവതാരകനായ ബിഗ് ബോസ് 18ന്റെ ഷൂട്ടിങ്ങിന് 60ലധികം സുരക്ഷ സംഘത്തെയാണ് നിയോഗിച്ചത്. വ്യാഴാഴ്ച രാത്രിയാണ് താരം ബിഗ് ബോസ് ഷൂട്ടിങ് പുനരാരംഭിച്ചത്. ഷൂട്ട് നടക്കുന്നിടത്തേയ്ക്ക് പ്രവേശിക്കാൻ കടുത്ത നിയന്ത്രണങ്ങളും ഏ​ർപ്പെടുത്തിയിട്ടുണ്ട്.

Vijayasree Vijayasree :