ദിലീപും മഞ്ജുവും പിരിഞ്ഞ ശേഷം മഞ്ജുവിന് സിനിമയിൽ തന്നെ നിരവധി കൂട്ടുകാർ ഉണ്ടായിരുന്നു അതിൽ ഒരാൾ പിഷാരടിയാണ്. എപ്പോഴും മഞ്ജു കൂടെകാണും.
ഇവരുടെ വിദേശ യാത്രകളുടെ ചിത്രങ്ങൾ വരെ വൈറലായിരുന്നു. എന്നാൽ ഇപ്പോഴിതാ ആ പിഷാരടി ദിലീപിനൊപ്പം കൂട്ടുകൂടുകയാണ്. ഇത് ആദ്യമായല്ല ദിലീപിനൊപ്പം രണ്ടാം തവണയാണ് പിഷാരടി വന്നിരിക്കുന്നത്. ആരാധകർ ഇപ്പോൾ ചോദിക്കുന്നത് മഞ്ജുവിനെ വിട്ട് ദിലീപിനെ പിടിച്ചോ എന്നാണ്.
അതേസമയം ഗോകുലം ഗ്രൂപ്പ് ഓഫ് കമ്പനീസ് മേധാവിയും ഫ്‌ളവേഴ്‌സ് ചെയര്‍മാനുമായ ഗോകുലം ഗോപാലന് സ്‌നേഹാദരം ഒരുക്കിയ സുകൃതപഥം പരിപാടിയുടെ കോഴിക്കോട് വച്ച് നടന്നിരുന്നു.
ഈ പരിപാടിയിൽ ദിലീപ് ഉൾപ്പെടെ നിരവധി താരങ്ങൾ എത്തിയിരുന്നു. രമേശ് പിഷാരടിയും പരിപാടിയിൽ എത്തിയിരുന്നു. ലക്ഷ്മി നക്ഷത്ര, അശ്വതി ശ്രീകാന്ത്, ഉണ്ണി മുകുന്ദൻ, ദിലീപ്, നിവിൻ പോളി എന്നിവരും ഉണ്ടായിരുന്നു.
എന്നാൽ ഇപ്പോഴിതാ ഗോകുലം ഗോപാലനുമായുള്ള ബന്ധത്തെക്കുറിച്ച് ദിലീപ് പറഞ്ഞ വാക്കുകളും സംസാരത്തിന്റെ ഇടയിൽ ദിലീപ് പിഷാരടിക്ക് തന്റെ പേര് പറഞ്ഞു കൊടുക്കുന്ന ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ നിറയുന്നത്. ഗോകുലം ഗോപാലനെ കുറിച്ച് ദിലീപ് വാചാലനായിരുന്നു.
എന്നാൽ ഇതിനിടയിൽ പേര് മാറ്റിയത് കൊണ്ടാണ് ദിലീപ് ആയത്, ശരിക്കുള്ള പേര് ഗോപാലൻ എന്നാണ് എന്ന് നമ്മൾക്ക് അറിയാം എന്നാണ് പിഷാരടി ദിലീപിനെ കുറിച്ച് പറഞ്ഞത്.
ഇതിനു ഞാൻ ഗോപാലകൃഷ്ണൻ ആണ് എന്നായിരുന്നു ദിലീപ് മറുപടി നൽകിയത്. പക്ഷേ ഗോകുലം ഗോപാലകൃഷ്‍ണൻ എന്ന് ആക്കിയാലോ എന്നായി പിഷാരടി. അത് പുള്ളി സമ്മതിക്കില്ലഎന്നാണ് ദിലീപ് ചിരിച്ചുകൊണ്ട് മറുപടി നൽകിയത്.
മാത്രമല്ല മഞ്ജു വാര്യരുമായി അടുത്ത ബന്ധമാണ് രമേശ് പിഷാരടിക്ക്. വീഡിയോ വൈറലായതോടെ മഞ്ജു, ചേച്ചി ആണ് എങ്കിൽ ദിലീപ് ചേട്ടന്റെ സ്ഥാനത്താണ് ഉള്ളത് എന്ന് വീഡിയോയിൽ നിന്നും തങ്ങൾക്ക് വ്യക്തമാകുന്നു എന്നാണ് ആരാധകർ പറയുന്നത്.