സിനിമയിലെ മുഖ്യമന്ത്രി യും , സംസ്ഥാനം ഭരിക്കുന്ന മുഖ്യമന്ത്രിയും നേരിട്ട് കണ്ട് മുട്ടിയാൽ എങ്ങനെയിരിക്കും. എന്നാൽ ഇപ്പോൾ ഇതാ അങ്ങനെയൊരു കണ്ടുമുട്ടലാണ് നടന്നിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് മമ്മൂട്ടി. മമ്മൂട്ടി തന്നെയാണ് ചിത്രം പങ്കുവെച്ചത്. ഫേസ്ബുക്ക് വഴിയാണ് ചിത്രം പുറത്തുവിട്ടത് .
ചിറകൊടിഞ്ഞ കിനാവുകള്‍ എന്ന ചിത്രത്തിന് ശേഷം അടുത്ത ചിത്രം ‘വണ്ണുമായി’ സന്തോഷ് വിശ്വനാഥന് എത്തുകയാണ് . മുഖ്യമന്ത്രിയായിട്ടാണ് മമ്മൂട്ടി ചിത്രത്തിൽ വേഷമിടുന്നത്. തുടക്കം മുതലേ തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന ചിത്രമായിരുന്നു വണ്‍. രാഷ്ട്രീയ പശ്ചാത്തലത്തിലുള്ള സിനിമയാണിത്. മലയാള ചിത്രത്തില്‍ ആദ്യമായാണ് മുഖ്യമന്ത്രിയായി മമ്മൂട്ടി വേഷമിടുന്നത് എന്ന പ്രത്യേകത കൂടിയുണ്ട്.
സിനിമയുടെ ചിത്രീകരണത്തിന്റെ ഇടയിൽ സമയം കണ്ടെത്തിയായിരുന്നു താരത്തിന്റെ കൂടിക്കാഴ്ച. ബോബി സഞ്ജയ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. മമ്മൂട്ടിക്ക് പുറമേ ജോജു ജോര്‍ജ്, ബാലചന്ദ്രമേനോന്,രഞ്ജിത്ത്, മുരളി ഗോപി, സുദേവ് നായര്‍, മാത്യു തോമസ്, സുരേഷ് കൃഷ്ണ,സലിം കുമാര്‍, സുധീര്‍ കരമന, ശങ്കര്‍ രാമകൃഷ്ണന്, അലന്‍സിയര്‍, എന്നിവരും താരനിരയിലുണ്ട്.
Pinarayi Vjayan