മോഹന്‍ലാലിനെ വെച്ച വെടി അലന്‍സിയറിന് തന്നെ വിനയായി; അവാര്‍ഡിനായി കൈ നീട്ടിയ അലന്‍സിയറോട് മുഖ്യ മന്ത്രി ചെയ്തത്..
തിരുവനന്തപുരം നിശാഗന്ധിയില്‍ ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങില്‍ മുഖ്യാതിഥിയായെത്തിയ മോഹന്‍ലാല്‍ സദസ്സിനെ അഭിസംബോധന ചെയ്യവെയായിരുന്നു മോഹന്‍ലാലിനെ നേര്‍ക്ക് അലന്‍സിയര്‍ വെടിയുതിര്‍ത്തത്. അലന്‍സിയര്‍ ഇതെന്താണ് ചെയ്യുന്ന് ആരും പിടികിട്ടിയില്ല. 30 സെക്കന്‍ഡിനകം തന്നെ അലന്‍സിയറുടെ ഈ വെടിയുതിര്‍ക്കല്‍ അവസാനിച്ചു. രണ്ടു വെടി വെയ്ക്കാന്‍ 30 സെക്കന്‍ഡ് തന്നെ ധാരാളം.
മലയാള ചലച്ചിത്രമേഖലയിലെ തന്റെ സഹപ്രവര്‍ത്തകരെ ആദരിക്കുന്ന ചടങ്ങ് താന്‍ ജനിച്ചു വളര്‍ന്ന തിരുവനന്തപുരം നഗരത്തില്‍ നടക്കുമ്പോള്‍ അതില്‍ പങ്കെടുക്കാന്‍ ആരുടേയും അനുവാദം ആവശ്യമില്ലെന്ന തകര്‍പ്പന്‍ ഡയലോഗുകളോടെയുള്ള മോഹന്‍ലാലിന്റെ തകര്‍പ്പന്‍ സംഭാഷണത്തിനിടെയാണ് അധികമാരുടെയും മറ്റും ശ്രദ്ധയില്‍പ്പെടാതെ അലന്‍സിയര്‍ മോഹന്‍ലാല്‍ പ്രസംഗിക്കുന്നതിനു താഴെയെത്തിയത്. പ്രസംഗപീഠത്തിനു താഴെനിന്ന് ആദ്യം വലതുകൈ നീട്ടി ഉന്നംപിടിക്കുകയും ഉന്നം ശരിയായില്ലെന്നു കണ്ട് ഒരു വട്ടം കൂടി ഉന്നമെടുത്ത് പിന്നെ നടുവിരലും ചൂണ്ടുവിരലും ചേര്‍ത്തുപിടിച്ചു തോക്കിന്‍ കുഴലാക്കി തള്ളവിരല്‍ കൊണ്ടു ട്രിഗര്‍ ഞെരിക്കുകയായിരുന്നു.
രണ്ടു വെടി പൊട്ടിച്ചെങ്കിലും മോഹന്‍ലാലിന് ഏറ്റില്ല. ശേഷം അടുത്ത നിമിഷം പടിക്കെട്ടുകയറി സ്റ്റേജിലേക്കു കയറാന്‍ ശമിക്കുകയായിരുന്നു അലന്‍സിയര്‍. എന്നാല്‍ ചലച്ചിത്ര അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചുവും വേദിയിലുണ്ടായിരുന്ന ഏതാനും പൊലീസുകാരും ചേര്‍ന്ന് അലന്‍സിയറെ തടഞ്ഞു. അലന്‍സിയറെ ഉന്തിത്തള്ളി വേദിക്കു പിന്നിലേക്കു കൊണ്ടുപോയപ്പോഴേയ്ക്കും അപ്പോഴേക്കും മോഹന്‍ലാല്‍ പ്രസംഗം അവസാനിപ്പിച്ചിരുന്നു.
അലന്‍സിയര്‍ കൈ ചൂണ്ടി വെടി വയ്ക്കുന്നതും വേദിയിലേക്കു കയറാന്‍ ശ്രമിക്കുന്നതുമെല്ലാം പ്രസംഗത്തിനിടയിലും മോഹന്‍ലാലിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു. അതിന്റെ അലോസരം അദ്ദേഹത്തിന്റെ മുഖത്ത് പ്രകടമായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, മന്ത്രിമാരായ എ.കെ. ബാലന്‍, ഇ.ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്, എ.കെ.ശശീന്ദ്രന്‍, കടന്നപ്പള്ളി രാമചന്ദ്രന്‍, കടകംപള്ളി സുരേന്ദ്രന്‍, കെ.മുരളീധരന്‍ എംഎല്‍എ, ചലച്ചിത്ര അക്കാദമി അധ്യക്ഷന്‍ കമല്‍ തുടങ്ങിയ വിശിഷ്ടാതിഥികളൊക്കെ വേദിയിലിരിക്കവെയാണ് അലന്‍സിയറുടെ ഈ പ്രകടനം.
ചടങ്ങ് അലങ്കോലപ്പെടാതിരിക്കാനും അലന്‍സിയറുടെ പ്രവൃത്തിയുടെ ഗൗരവം കുറയ്ക്കാനും മുഖ്യമന്ത്രി നന്നായൊന്നു ചിരിച്ചു. ആ ചിരി വേദിയിലെ മറ്റുള്ളവരും ഏറ്റുപിടിച്ചു. സദസിന്റെ മുന്‍നിരയില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, കെ.ടി.ജലീല്‍, പി.കെ. ശൈലജ, ഒ.രാജഗോപാല്‍ എംഎല്‍എ, അടൂര്‍ ഗോപാലകൃഷ്ണന്‍, ചലച്ചിത്ര സാമൂഹ്യമേഖലയില്‍ നിന്നുള്ള മറ്റു പ്രമുഖരു ഈ കാഴ്ച്ചയ്ക്ക് സാക്ഷികളായിരുന്നു. അല്‍പ നിമിഷങ്ങള്‍ക്കകം തന്നെ ആ നിമിഷം വന്നു ചേര്‍ന്നു. മികച്ച സ്വഭാവ നടനുള്ള പുരസ്‌കാരം ഏറ്റു വാങ്ങാനായി അലന്‍സിയര്‍ വേദിയില്‍ കയറിയ നിമിഷം. മോഹന്‍ലാലിനെ വെടി വെച്ചപ്പോള്‍ അലന്‍സിയര്‍ ഓര്‍ത്ത് കാണില്ല പുരസ്‌കാരം വാങ്ങാനായി താനും ഈ വേദിയില്‍ കയറേണ്ടി വരുമെന്നത്. വേദിയിലെത്തിയ അലന്‍സിയറോട് മുഖ്യമന്ത്രി തോക്കു പ്രയോഗത്തെക്കുറിച്ച് ചോദിച്ചു. എന്നാല്‍ മുഖ്യമന്ത്രിയുടെ ചോദ്യത്തിന് അലന്‍സിയര്‍ ഒന്നും പറയാതെ ചിരിച്ചു കൊണ്ട് നില്‍ക്കുകയായിരുന്നു.
Pinarayi asked to Alanciar s gun attack