കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി ജി എസ് പ്രദീപ് സംവിധാനം ചെയ്ത ചിത്രമാണ് സ്വർണ മൽസ്യങ്ങൾ . മികച്ച കഥാതന്തുവുമായി മാതാപിതാക്കളുടെയും കുട്ടികളുടെയും ഹൃദയം കീഴടക്കി ചിത്രം മുന്നേറുമ്പോൾ സ്വർണ മത്സ്യങ്ങളെ പറ്റി ഒരു പ്രേക്ഷകന്റെ കാഴ്ചപ്പാട് ശ്രദ്ദേയമാകുകയാണ് . രക്ഷാകർത്തകൾക്ക് നല്ലൊരു പാഠമാണ് ചിത്രം എന്ന് സനൽ ആയങ്കി എന്ന പ്രേക്ഷകന് പറയുന്നു.
സനൽ ആയങ്കിയുടെ പോസ്റ്റ് ;
‘സ്വർണ മത്സ്യങ്ങൾ’ എന്ന ജി.എസ്.പ്രദീപിന്റെ സിനിമ അവിചാരിതമായി കാണുവാൻ ഇടയുണ്ടായി. മനസ്സിനെ വല്ലാതെ സ്വാധീനിച്ചു, ഇടക്കെവിടെയോ മനസ്സിനെ പഴയ സ്കൂൾ ജീവിതത്തിലേക്ക് കൊണ്ടുപോയി.
കൗമാര പ്രായത്തിലുള്ള കുട്ടികളുടെ ചിന്തകളും ചാപല്യങ്ങളും വികാരങ്ങളും വളരെ മനോഹരമായി തന്നെ ആവിഷ്‌ക്കരിച്ചതായിട്ട് തോന്നി. കൂട്ടത്തിൽ രക്ഷാകർത്താക്കൾക്ക് നല്ലൊരു മുന്നറിയിപ്പും നൽകാൻ സിനിമക്ക് കഴിഞ്ഞിട്ടുണ്ട്. സിനിമ കണ്ടുകഴിഞ്ഞ ഏതൊരാക്കും അവർപോലും അറിയാതെ മനസ്സിൽ ഒരുപാട് ചോദ്യങ്ങൾ സമ്മാനിക്കും.
വൻകിട താരനിരകളോ പ്രമോഷനുകളോ ഒന്നുമില്ലാതെ ചെറിയൊരു ഇതിവൃത്തത്തിൽ ചുരുക്കം താരങ്ങളെ അണിനിരത്തിക്കൊണ്ട് നല്ലൊരു സന്ദേശം നൽകിക്കൊണ്ട് വളരെ മനോഹരമായ കഥ പറഞ്ഞുപോവുന്ന നല്ലൊരു സിനിമ. മോഹൻ ലാലും മമ്മൂട്ടിയും നിവിൻ പോളിയും ഫഹദ് ഫാസിലുമൊന്നുമല്ല നല്ല കഥയും കഥാപാത്രങ്ങളും പ്രേക്ഷകരുടെ മനസ്സ് നിറയ്ക്കുന്ന തൃപ്തിപ്പെടുത്തുന്ന ആവിഷ്കാരവും അവതരണവുമാണ് ഒരു നല്ല സിനിമയുടെ വിജയം, തീർച്ചയായും ഈ സിനിമ നിങ്ങളെ നിരാശപ്പെടുത്തുകയില്ല.
personal review – swarna malsyangal