നടിയായ മെറീന മൈക്കിളിന്റെ ആരോപണത്തിന് പിന്നാലെ പേളി മാണിയ്ക്കും കുടുംബത്തിനും എതിരെ സൈബർ ആക്രമണമാണ് നടക്കുന്നത്. ഇപ്പോഴിതാ ശ്രീനിഷ് അരവിനിന്ദും പേളിയ്ക്കും വിമർശനം ഉയരുകയാണ്.

ബിഗ് ബോസിൽ വെച്ച് സഹമത്സരാർത്ഥിയും നടനുമായിരുന്ന ശ്രീനിഷ് അരവിന്ദുമായി പേളി ഇഷ്ടത്തിലായത് വലിയ ചർച്ചയായിരുന്നു. മാത്രമല്ല ഇത് വെറും നാടകമാണെന്നായിരുന്നു ആരോപണം ഉയർന്നത്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് ഇരുവരും വിവാഹിതരായത്.

അതേസമയം ഇപ്പോഴിതാ ശ്രീനിഷിന്റെ പഴയ പ്രണയകഥ ചർച്ചയാകുകയാണ്. നിലവിൽ പേളിയുടെ വാര്‍ത്തയുടെ താഴെ കമന്റ് ആയി പറഞ്ഞിരിക്കുന്നത് ഒരു ആരാധകനാണ്.

ബിഗ് ബോസിലേക്ക് വരുന്ന സമയത്ത് ശ്രീനിഷ് മറ്റൊരു സീരിയല്‍ നടിയുമായി പ്രണയത്തിലായിരുന്നെന്നും ഷോയിലേക്ക് ശ്രീനിയ്ക്ക് വേണ്ട വസ്ത്രങ്ങള്‍ പോലും തിരഞ്ഞെടുത്ത് അയച്ചു കൊടുത്തിരുന്നത് ഈ നടിയായിരുന്നു എന്നുമാണ് പറയുന്നത്.

ശ്രീനിയെ എയര്‍പോര്‍ട്ടില്‍ കൊണ്ട് വിട്ടതും ശ്രീനിയെ സാമ്പത്തികമായിട്ട് സഹായിച്ചതും ഷോപ്പിംഗ് ഉള്‍പ്പടെ ഹെല്‍പ്പ് ചെയ്തതും ഈ നടിയാണെന്നാണ് താൻ കേട്ടതെന്നും ഈ ആരാധകൻ കമറ്റിൽ കുറിച്ചു.

പിന്നാലെ രഞ്ജിനി ഹരിദാസ് ഷോയിൽ പറഞ്ഞിരുന്നു ശ്രീനിഷിന് ഗേള്‍ഫ്രണ്ട് ഉണ്ടെന്ന്. എന്നാൽ ശ്രീനിയും പേളിയും തമ്മില്‍ പ്രണയത്തിലായതോടെ ആ നടി ബന്ധത്തില്‍ നിന്ന് പിന്മാറുകയായിരുന്നെന്നും ഒരുപാട് കാലം ആ പെണ്‍കുട്ടി വല്ലാതെ ഡിപ്രെസ്ഡ് ആയിരുന്നെന്നും കമന്റിൽ ഈ ആരാധകൻ പറയുന്നു. ആ നടി മാളവിക വെല്‍സ് ആണെന്നും കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്.

മാത്രമല്ല എല്ലാവര്ക്കും അറിയുന്ന ഒരു കാര്യം പേളിയും ശ്രീനിഷും ബിഗ് ബോസില്‍ ഉടായിപ്പ് ആയിരുന്നു എന്നതാണ്. പേളി മാണി ഫേക്ക് ആണന്ന് പേളിയെ പേഴ്‌സണലായി അറിയാവുന്ന തന്റെ ഫ്രണ്ട്സ് അന്നേ പറഞ്ഞിരുന്നെന്നും ഫാമിലി ഉള്‍പ്പടെ അവളെ അറിയാവുന്ന എല്ലാവരും ദേഷ്യത്തിലായിരുന്നെന്നും ഇയാൾ കുറിക്കുന്നു. പിന്നാലെ തന്റെ ഇമേജ് പോകാതെ ഇരിക്കാൻ ഇരുവർക്കും കെട്ടേണ്ടി വന്നതാണെന്ന് തോന്നുന്നു എന്നാണ് ഇരുവരും പറയുന്നത്.
ശ്രീനിഷും മാളവികയും ഒരുമിച്ച് അഭിനയച്ചവരാണ്. ഇരുവരും പ്രണയത്തില്‍ ആയിരുന്നെന്ന് ഇന്‍ഡസ്ട്രിയില്‍ എല്ലാവര്‍ക്കും ഇക്കാര്യം അറിയാമായിരുന്നെന്നും പേളി ഇഷ്ടപ്പെട്ടത് പിടിച്ചെടുക്കാന്‍ കഴിവുള്ള പെണ്ണാണ്, ശ്രീനിയെ അങ്ങനെയാണ് കെട്ടിയതാണെന്നും ഈ ആരാധകൻ പറയുന്നു. ഈ പ്രശ്നം കൊണ്ട് തന്നെ മാളവിക ഇപ്പോഴും കല്യാണം കഴിച്ചിട്ടില്ല എന്നുമാണ് ആരാധകന്‍ കുറിപ്പിൽ പറയുന്നത്.