ചുവന്ന ഷർട്ട് ഊരി വീശിയത് കണ്ട് നാവിക സേന സഹായത്തിന് എത്തി ; യാതൊരു പ്രശ്നവുമില്ലാത്ത സ്ഥലത്തേക്ക് നാവികസേനയെ വരുത്തി സെൽഫിയെടുത്ത് യാത്രയാക്കി – പ്രളയത്തിനിടിയിലും ക്രൂരമായ തമാശകൾ

ചുവന്ന ഷർട്ട് ഊരി വീശിയത് കണ്ട് നാവിക സേന സഹായത്തിന് എത്തി ; യാതൊരു പ്രശ്നവുമില്ലാത്ത സ്ഥലത്തേക്ക് നാവികസേനയെ വരുത്തി സെൽഫിയെടുത്ത് യാത്രയാക്കി – പ്രളയത്തിനിടിയിലും ക്രൂരമായ തമാശകൾ

എത്ര വലിയ പ്രളയമായാലും മലയാളികൾ അതിനിടയിലും തമാശ കളിയാണ് . കുടുങ്ങി കിടക്കുന്ന ആയിരങ്ങളെ രക്ഷിക്കാൻ സജീവമായി നാവിക സേനയും സന്നദ്ധ പ്രവർത്തകരുമെല്ലാം രാപ്പകലില്ലാതെ അധ്വാനിക്കുംപ്പോൾ ചിലർ അത്തരം വിലപ്പെട്ട സഹായങ്ങൾ ചൂഷണം ചെയ്യുകയാണ്.

വെള്ളത്താൽ ചുറ്റപ്പെട്ടു പോയവർ ടെറസിൽ കയറി ചുവന്ന തുണിയോ . sos എന്നെഴുതിയ ബോർഡോ ഉയർത്തി കാണിക്കണം എന്ന് നിര്ദേശമുണ് ണ്ടായിരുന്നു . എന്നാൽ ഇത്തരം അത്യാവശ്യ ഘട്ടത്തിൽ യുവാക്കൾ ഇതിനെ ദുരുപയോഗം ചെയ്യുന്നു. 17 വയസുള്ള ഒരു ആൺകുട്ടീ ചുവന്ന ഷിർട്ട് ഊരി പിടിച്ചു വീശുന്നത് കണ്ടിട്ട് നാവിക സേന വളരെ പ്രയാസപ്പെട്ട് അവിടേക്കെത്തി.

സേന എത്തിയപ്പോൾ ചെറുപ്പക്കാരൻ ഷർട്ട് ധരിച്ചിട്ട് അവർക്കൊപ്പം സെൽഫിയെടുത്തിട്ട് പൊയ്ക്കോളാൻ പറഞ്ഞു. ഈ സംഭവം നാവികസേനാ തന്നെയാണ് അറിയിച്ചത്. കുടുങ്ങികിടക്കുന്നവരുടെ ജീവന് പോലും വിലയില്ലാത്ത ഇത്തരം നീചമായ തമാശകൾ ഇത്രയും ദുരിതങ്ങൾ നേരിട്ടിട്ടും മലയാളികൾ പഠിച്ചിട്ടില്ല.

people misusing navy help

Sruthi S :