വരാൻ പോകുന്നത് ആഡംബര കല്യാണം !! പേർളി – ശ്രീനിഷ് വിവാഹം ആഘോഷമാക്കാനൊരുങ്ങി ആരാധകർ…
ബിഗ്‌ബോസിലൂടെ പ്രേക്ഷകരുടെ മനം കവർന്ന പേർളിയുടെയും ശ്രീനിഷിന്റെയും വിവാഹത്തിനായി ആരാധകരെല്ലാം കാത്തിരിക്കുകയാണ്. വിവാഹ ആഘോഷം എങ്ങനെ ആയിരിക്കും എന്ന ചിന്തയിലാണ് മലയാളികളെല്ലാം ഇപ്പോൾ. ബിഗ്‌ബോസിൽ പൂവിട്ട പ്രണയത്തിന് രണ്ടു പേരുടെയും വീട്ടുകാർ സമ്മതം മൂളിയതോടെ അവർക്കൊപ്പം തന്നെ ആരാധകരും ഏറെ സന്തോഷിച്ചിരുന്നു.
വലിയ ആഡംബര വിവാഹമാണ് നടക്കാൻ പോകുന്നതെന്നാണ് ഇവരുടെ അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ക്രിസ്ത്യൻ ആചാരങ്ങളും കൂട്ടിച്ചേർത്ത ഒരു വിവാഹമായിരിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇരുവീട്ടുകാരും ഇക്കാര്യത്തിൽ ചർച്ചയും നടത്തിയത്രെ. വിവാഹ തീയതി തീരുമാനിക്കാനുള്ള തത്രപ്പാടിലാണ് ഞങ്ങൾ എന്ന ശ്രീനിഷ് കഴിഞ്ഞ ദിവസം ഒരു പരിപാടിയിൽ അതിഥി ആയെത്തിയപ്പോൾ പറഞ്ഞിരുന്നു.
ഈ വിവാഹത്തിനായി അമ്പലങ്ങളിലും പള്ളികളിലും നേർച്ചയും മെഴുകുതിരി കത്തിക്കലുമൊക്കെയായി നടന്ന ഒരുപാട് കടുത്ത ആരാധകർ ഇരുവർക്കുമുണ്ട്. അവരെയെല്ലാം ഈ താര വിവാഹത്തിന് ക്ഷണിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
Pearle – Sreenish wedding date