മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് സുപരിചിതരാണ് പേളി മാണിയും ശ്രീനിഷും. അവതാരകയായും നടിയായും തിളങ്ങിയ പേളിയും നടനായ ശ്രീനിഷും ബിഗ്‌ബോസ് എന്ന റിയാലിറ്റി ഷോയില്‍ എത്തിയതിനു ശേഷമാണ് പ്രണയത്തിലാകുന്നതും വിവാഹിതരാകുന്നതും. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമായ ഇരുവരും തങ്ങളുടെ ചിത്രങ്ങളും വിശേഷങ്ങളും എല്ലാം തന്നെ പങ്കുവെച്ച് എത്താറുണ്ട്.
അവയെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഇപ്പോള്‍ കുഞ്ഞിന്റെ വിശേഷങ്ങളും ചിത്രങ്ങളുമായാണ് കൂടുതലും താരങ്ങള്‍ എത്തുന്നത്. നില ബേബിയുടെ വിശേഷങ്ങള്‍ താരങ്ങള്‍ പങ്കുവെയ്ക്കാറുണ്ട്. അവയെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെയാണ് വൈറലായി മാറുന്നതും.
കഴിഞ്ഞ ദിവസം ഇവരുടെ മകള്‍ നിലയുടെ രണ്ടാം പിറന്നാള്‍ ആയിരുന്നു. വളരെ വിപുലമായി ആഘോഷിച്ചിരുന്നു. ഇവരുടെ കുടുംബത്തിലേക്ക് വീണ്ടും കുഞ്ഞ് എത്താന്‍ പോകുന്ന സന്തോഷവാര്‍ത്തയാണ് ഇപ്പോള്‍ ഏറെ ശ്രദ്ധ നേടുന്നത്. പിറന്നാളാഘോഷത്തിന്റെ ഇടയ്ക്ക് പേളി മാണിയുടെ സഹോദരി ഒരു സര്‍െ്രെപസും പ്രേക്ഷകര്‍ക്ക് നല്‍കുന്നുണ്ട്.
പ്രേക്ഷകര്‍ക്ക് എന്ന് മാത്രമല്ല നില മോള്‍ക്ക് ഒരു ഗിഫ്റ്റ് എന്ന രൂപത്തിലാണ് പേളിയുടെ സഹോദരി റേച്ചല്‍ ഇക്കാര്യം അറിയിക്കുന്നത്. നില ബേബിയുടെ ആദ്യ പിറന്നാളിന് ഞാന്‍ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. അന്ന് ഞാന്‍ അവള്‍ക്കൊരു സമ്മാനം നല്‍കാന്‍ ഒരുങ്ങി നില്‍ക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ ഇതാ നില മോളുടെ രണ്ടാം പിറന്നാള്‍ ആണ്. ഈ പിറന്നാളില്‍ നില മോള്‍ക്ക് മറ്റൊരു സമ്മാനം കൂടി ഞാന്‍ നല്‍കാന്‍ ഒരുങ്ങുന്നു. ഞാനിപ്പോള്‍ നാലുമാസം ഗര്‍ഭിണിയാണ് എന്നാണ് റേച്ചല്‍ പറഞ്ഞത്.
ഈ വാര്‍ത്ത ഇവരുടെ കുടുംബം വളരെ സന്തോഷത്തോടെ നിറകണ്ണുകളോടെയാണ് സ്വീകരിച്ചത്. റേച്ചലിന് ആദ്യം ഒരു മകനാണ് ജനിച്ചത്, മകന് ഒരു വയസ് തികയുന്നതിന് മുമ്പ് തങ്ങള്‍ക്ക് വീണ്ടും ഒരു കുഞ്ഞിനെ കൂടെ കിട്ടാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ് ഇപ്പോള്‍ റേച്ചലും കുടുംബവും. നിരവധിപേരാണ് ഇവര്‍ക്ക് ആശംസകള്‍ അറിയിച്ച് എത്തുന്നത്.
പേളി മാണിയെ പോലെ തന്നെ സോഷ്യല്‍ മീഡിയയ്ക്ക് ഏറെ പരിചിതയാണ് പേളിയുടെ സഹോദരി റേച്ചല്‍ മാണിയും. ഫാഷന്‍ ഡിസൈനര്‍ കൂടിയായ റേച്ചലിന്റെ ചിത്രങ്ങളും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടാറുണ്ട്. മോഡല്‍ കൂടിയായ റേച്ചല്‍ ഇടയ്ക്ക് പേര്‍ളിയുടെ യുട്യൂബ് ചാനലിലൂടെയും പ്രേക്ഷകരുമായി സംവദിക്കാറുണ്ട്. പേര്‍ളി റേച്ചലിനെ വാവാച്ചി എന്നാണ് വിളിക്കാറുള്ളത്.
സഹോദരി റേച്ചല്‍ മാണി ഡിസൈന്‍ ചെയ്ത ഡ്രസ്സുകള്‍ ഇടയ്ക്ക് ഇന്‍സ്റ്റഗ്രാമില്‍ പേളിയും പങ്കുവെയ്ക്കാറുണ്ട്. പേളിയെ പോലെ ഫാഷണബിളാണ് റേച്ചലും. സമൂഹമാധ്യമങ്ങളില്‍ ഏറെ സജീവയായ റേച്ചല്‍ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങള്‍ക്ക് ഇന്‍സ്റ്റഗ്രാമില്‍ ഏറെ ആരാധകരുമുണ്ട്. ഇന്റീരിയര്‍ ഡിസൈനിംഗിലും താല്‍പ്പര്യമുള്ള റേച്ചലാണ് പേളിയുടെ വീടിന്റെ ഇന്റീരിയര്‍ ഒരുക്കിയിരിക്കുന്നതും. ഫോട്ടോഗ്രാഫര്‍ റൂബെന്‍ ബിജി തോമസിനെയാണ് റേച്ചല്‍ വിവാഹം ചെയ്തത്. ഇരുവരുടെയും വിവാഹചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായി മാറിയിരുന്നു.
ഇക്കഴിഞ്ഞ പ്രണയ ദിനത്തില്‍ പ്രണയിക്കുന്നവര്‍ക്കും വിവാഹിതരായവര്‍ക്കുമെല്ലാം തങ്ങളുടെ ദാമ്പത്യ ജീവിതം മനോഹരമായി കൊണ്ടുപോകാന്‍ വേണ്ട കുറച്ച് ടിപ്‌സുമായും പേളിയും ശ്രീനീഷും എത്തിയിരുന്നു. ഞങ്ങളുടെതായി മാത്രം കുറച്ച് സമയം ഞങ്ങള്‍ ഗോവയില്‍ ഇത്തവണ ചിലവഴിച്ചു എന്നാണ് ഇരുവരും പറയുന്നത്. നിലുവിനെ കൂട്ടിയില്ല, അവള്‍ ഒരുപാട് കരഞ്ഞു, ഞങ്ങള്‍ക്കും അത് ഒരുപാട് വിഷമമായി.
ഇത്തവണ പ്രണയദിനത്തില്‍ നല്ലൊരു വിവാഹ ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള പത്ത് ടിപ്‌സാണ് ഞങ്ങള്‍ നിങ്ങള്‍ക്ക് തരാന്‍ പോകുന്നത് എന്നും ഇരുവരും പറയുന്നു. ഒന്നാമതായി പരസ്പരം നല്ല കമ്യൂണിക്കേഷന്‍ വേണം. ഏതൊരു ചെറിയ കാര്യമായികൊട്ടെ രണ്ടുപേരും പരസ്പരം അഭിനന്ദിക്കണം. പേളി ആര്‍ആര്‍ആര്‍ ടീമിനെ ഇന്റര്‍വ്യു ചെയ്യുന്നതിന്റെ തലേദിവസം നിലുവിനെ ഫീഡ് ചെയ്തുകൊണ്ടാണ് അവരോട് ചോദിക്കാനുള്ള ചോദ്യങ്ങള്‍ എഴുതിയത്. അന്ന് പേളിയെ കുറിച്ച് എനിക്ക് അഭിമാനം തോന്നി.
അത് ഞാന്‍ അവളോട് പറയുകയും ചെയ്തു എന്ന് ശ്രീനി പറഞ്ഞു. ഞങ്ങളുടെ യുട്യൂബ് ചാനില്‍ അപ്ലോഡ് ചെയ്യുന്ന എല്ലാ വീഡിയോകള്‍ക്ക് പിന്നിലും ശ്രീനിയുടെ ഹാര്‍ഡ് വര്‍ക്ക് എടുത്ത് പറയേണ്ട ഒന്നാണ്. ശ്രീനി ഇല്ലെങ്കില്‍ ഒന്നും ഇത്രയും ഈസിയായി നടക്കില്ല എന്ന് പേളിയും പറയുന്നു. അതുപോലെ നിങ്ങളുടെ പങ്കാളിക്കുള്ള കുറവ് നിങ്ങള്‍ മൂന്നാമത് ഒരാളോട് പറയരുത്. എന്ന് കരുതി നിങ്ങള്‍ക്ക് മാനസികമായി സഹിക്കാന്‍ കഴിയാത്ത തീര്‍ച്ചയായും നിങ്ങള്‍ തുറന്ന് പറയണം, അതല്ലാതെ അങ്ങനെ ചെയ്യരുത്. നിങ്ങള്‍ പരസ്പരം പറഞ്ഞ് തീര്‍ക്കണം. ഇത് ഞങ്ങള്‍ കല്യാണത്തിന് മുമ്പ് എടുത്ത ചില തീരുമാനങ്ങളാണ്.
ഞങ്ങള്‍ അത് വിവാഹത്തിന് മുമ്പ് പരസ്പരം പ്രോമിസ് ചെയ്ത കാര്യമാണ്. ഒരു വഴക്കും ഞങ്ങള്‍ നീട്ടി കൊണ്ടുപോകാറില്ല. ഫിസിക്കല്‍ അബ്യൂസൊക്ക റിലേഷനില്‍ ഉണ്ടായാല്‍ മൂന്നാമത് ഒരാളോട് നിങ്ങള്‍ കാര്യങ്ങള്‍ സംസാരിക്കണം. നമ്മള്‍ പരസ്പരം കൊടുക്കുന്ന പ്രോമിസുകള്‍ പാലിക്കണം എന്നും ഇരുവരും പറഞ്ഞു.